തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ സർവ്വതും നഷ്ടപ്പെട്ട കേരള ജനതയ്ക്ക് സാമ്പത്തിക സഹായവുമായി ഇന്ത്യന്‍ വ്യോമസേന.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 20 കോടി രൂപയാണ് സേന നല്‍കുന്നത്. ദക്ഷിണ നാവികസേന വിഭാഗം കമാന്‍ഡന്റ് എയര്‍ മാര്‍ഷല്‍ ബി.സുരേഷ് തുക മുഖ്യമന്ത്രിക്ക് കൈമാറും.
ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് 10,000 രൂപ ധനസഹായം നല്‍കും. നേരത്തേ ക്യാമ്പു വിട്ടുപോയവര്‍ക്കും തുക നല്‍കും. ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് നല്‍കുക. ഇതിനായി വിവരങ്ങള്‍ ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം.