കുവൈറ്റ്: കുവൈറ്റില്‍ 65 വയസ്സ് കഴിഞ്ഞ സ്വകാര്യ മേഖലയിലെ വിദേശികളായ ജീവനക്കാരുടെ വിസ പുതുക്കുന്നതിനും അനുവദിക്കുന്നതിനും ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് തൊഴില്‍മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. പ്രത്യേക സാങ്കേതിക വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് ഈ നിബന്ധന ബാധകമാകില്ല. ജനസംഖ്യ അസന്തുലനം ഇല്ലാതാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടി. അവിദഗ്ധരുടെ എണ്ണം കുറക്കുന്നതിനും തൊഴിലാളികളുടെ നിലവാരം മെച്ചപെടുത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും പദ്ധതികളും ഉടന്‍ പ്രഖ്യാപിക്കുമെന്ന് തൊഴില്‍മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു. കുടുംബവിസ സംബന്ധിച്ചുള്ള പുതിയ നിര്‍ദ്ദേശങ്ങളും പ്രഖ്യാപനത്തില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.