Gulf

കുവൈറ്റില്‍ 65 വയസ്സുകഴിഞ്ഞ വിദേശി ജീവനക്കാര്‍ക്ക് വിസ പുതുക്കാന്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് തൊഴില്‍ മന്ത്രാലയം

കുവൈറ്റ്: കുവൈറ്റില്‍ 65 വയസ്സ് കഴിഞ്ഞ സ്വകാര്യ മേഖലയിലെ വിദേശികളായ ജീവനക്കാരുടെ വിസ പുതുക്കുന്നതിനും അനുവദിക്കുന്നതിനും ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് തൊഴില്‍മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. പ്രത്യേക സാങ്കേതിക വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് ഈ നിബന്ധന ബാധകമാകില്ല. ജനസംഖ്യ അസന്തുലനം ഇല്ലാതാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടി. അവിദഗ്ധരുടെ എണ്ണം കുറക്കുന്നതിനും തൊഴിലാളികളുടെ നിലവാരം മെച്ചപെടുത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും പദ്ധതികളും ഉടന്‍ പ്രഖ്യാപിക്കുമെന്ന് തൊഴില്‍മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു. കുടുംബവിസ സംബന്ധിച്ചുള്ള പുതിയ നിര്‍ദ്ദേശങ്ങളും പ്രഖ്യാപനത്തില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

72 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close