ന്യൂഡൽഹി ; ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധമേഖലയായ ടൈഗർ ഹിൽ പാക് സൈന്യത്തിൽ നിന്ന് തിരിച്ച് പിടിച്ച് ഇന്ത്യൻ കൊടി പാറിച്ച കരുത്ത് ,ലഫ്റ്റന്റ്റ്റ് ജനറൽ വൈ കെ ജോഷി ഇനി ലഡാക്കിൽ ഇന്ത്യൻ പ്രതിരോധ ശക്തിയാകും.
കാർഗിൽ ഉൾപ്പെടുന്ന 14 കോർപ്സിന്റെ മേധാവിയായാണ് വൈ കെ ജോഷിയുടെ നിയമനം. ധീരന്മാരിൽ ധീരർ എന്നറിയപ്പെടുന്ന ജോഷിയുടെ ബറ്റാലിയൻ കാർഗിലിൽ പോരാടി നേടിയ വിജയം ഇന്നും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്.
കാർഗിൽ യുദ്ധ സമയത്ത് കേണൽ ജോഷി നയിച്ച പതിമൂന്നാം ബറ്റാലിയൻ നാലോളം വിജയകരമായ ആക്രമണങ്ങളാണ് പാക് സൈന്യത്തിനു നേരെ നടത്തിയത്. ശത്രുക്കളുമായി പോരാടവെ വീരമൃത്യൂ വരിച്ച വിക്രം ബത്രയും ലോകത്തെ തന്നെ ഏറ്റവും ദുർഘടമായ യൂദ്ധ ഭൂമിയിൽ ഇന്ത്യൻ പതാകയുമായി മുന്നേറാൻ ഒപ്പമുണ്ടായിരുന്നു.
രാജ്യത്തിനു വേണ്ടി നടന്ന പോരാട്ടത്തിൽ 14 സേനാ മെഡലുകൾ,8 വീര ചക്ര,2 പരമവീരചക്ര എന്നിവ നൽകിയാണ് ജോഷി അടക്കമുള്ള സൈനികരെ രാജ്യം ആദരിച്ചത്.