അമേരിക്ക ഉൾപ്പടെ നിരവധി രാജ്യങ്ങൾ ഉപയോഗിക്കുന്ന അത്യാധുനിക പോർവിമാനം എഫ്–16 ഇന്ത്യയിൽ നിർമിക്കുമെന്ന് ലോക്ക്ഹീഡ് മാർട്ടിൻ വക്താവ് .
ഇന്ത്യയിൽ നിർമിക്കുന്ന എഫ്–16 എല്ലാം കൊണ്ടും പുതിയതാകും. മറ്റൊരു കമ്പനിയും ഉണ്ടാക്കാത്ത വിധത്തിലുള്ള പോർവിമാനമാണ് ഇന്ത്യൻ വ്യോമസേനയ്ക്കായി ലോക്ക് ഹീഡ് നിർമ്മിക്കുക.ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡുമായി ചേർന്നാണ് ലോക്ക്ഹീഡ് എഫ്–16 ഇന്ത്യയിൽ നിർമിക്കുക
പ്രതിരോധരംഗത്ത് ലോകത്തെ ഏറ്റവുംവലിയ കരാറുകാരാണ് ലോക്ഹീഡ് മാര്ട്ടിൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ക്ക് കീഴിൽ എക്സ്ക്ലൂസീവായി തന്നെ എഫ് 16 നിർക്കിക്കുമെന്ന് ലോക് ഹീഡ് മാർട്ടിൻ അറിയിച്ചിരുന്നു.ഇന്ത്യയുടെ പദ്ധതികൾക്ക് ഗുണകരമാകുന്ന രീതിയിലാണ് എഫ്–16 നിർമിക്കുക.
എഫ്-16 യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് വഴി ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് ലോക്ക് ഹീഡ് മാർട്ടിൻ വക്താവ് അറിയിച്ചു.
ഇന്ത്യൻ വ്യോമസേനയ്ക്കു വേണ്ടി 114 കോംപാക്ട് വിമാനങ്ങൾ നിർമിക്കാനുള്ള 15 ബില്യൻ ഡോളറിന്റെ കരാറാണ് ലോക്ക് ഹീഡിനു നൽകിയിരിക്കുന്നത്.
അസംബിൾ ചെയ്യുന്നതിനപ്പുറം പദ്ധതികൾ ആസൂത്രണം ചെയ്യും. ഇന്ത്യൻ വ്യോമസേനയ്ക്കായി ഒറ്റ എൻജിനുള്ള ഇരുന്നോറോളം പോർവിമാനങ്ങൾ ആവശ്യമുണ്ട്.
ഹൈദരാബാദിലാണ് എഫ്–16 നിർമാണ പ്ലാന്റ തുടങ്ങുന്നത്. ഇവിടെ നിന്ന് മറ്റു രാജ്യങ്ങൾക്കു വേണ്ട പോർവിമാനങ്ങൾ നിർമിക്കാനും പദ്ധതിയുണ്ട്.
ലോക്ക്ഹീഡിന് പുറമേ സ്വീഡന് കമ്പനിയായ സാബാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങള്‍ നിര്‍മിച്ചു നല്കുന്ന മറ്റൊരു കമ്പനി.പ്രാദേശിക സഖ്യത്തില്‍ ഒറ്റ സീറ്റുള്ള വിമാനം നിര്‍മിക്കാന്‍ സാബ് നേരത്തെ താല്പര്യം പ്രകടിപ്പിച്ചിരുന്നു.
ലോക്ക്ഹീഡി മാർട്ടിൽ എഫ്–16 ഓഫർ ചെയ്യുമ്പോൾ സാബ് നിർമിക്കുക ഗ്രിപെൻ വേർഷൻ യുദ്ധ വിമാനമാണ്.
ടെക്സസ്, ഫോര്‍ട്ട്വര്‍ത്ത് എന്നിവിടങ്ങളിലാണ് നിലവില്‍ ലോക്ക്ഹീഡിന് പ്ലാന്റുകള്‍ ഉള്ളത്. ഇത് കാലിഫോര്‍ണിയയിലെ ഗ്രീന്വില്ലയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ് കമ്പനി.
ഇന്ത്യ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ പ്ലാന്റ് തുടങ്ങി വിമാനങ്ങൾ കയറ്റുമതി ചെയ്യാനാണ് കമ്പനിയുടെ ഭാവി പദ്ധതി.