ന്യൂയോർക്ക് ; ന്യൂയോർക്കിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാർക്കു രോഗബാധ കണ്ടതിനെ തുടർന്ന് വിമാനം തടഞ്ഞിട്ടു.
യുഎസിലെ ജോൺ എഫ്.കെന്നഡി വിമാനത്താവളത്തിൽ പ്രാദേശിക സമയം രാവിലെ ഒൻപതു മണിക്കുശേഷമാണ് എമിറേറ്റ്സിന്റെ വിമാനം നിലത്തിറക്കിയത്.
ദുബായിൽനിന്നു പുറപ്പെട്ട വിമാനത്താവളത്തിൽ 521 യാത്രക്കാരാണുള്ളത്.100 ലേറെ പേരും രോഗബാധിതരാണെന്ന് യു എസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പകര്‍ച്ചവ്യാധി ഭീഷണി ഭയന്ന് വിമാനം പ്രധാന ടെര്‍മിനലില്‍ നിന്നും മാറ്റിയതായും , അടിയന്തിര വൈദ്യസഹായം ഉള്‍പ്പെടെയുള്ളവ ഒരുക്കിയിട്ടുണ്ടെന്നും ന്യൂയോര്ക്കി സിറ്റി മേയറുടെ പ്രസ് സെക്രട്ടറി എറിക് ഫിലിപ്സ് ട്വിറ്ററിൽ വ്യക്തമാക്കി.