ന്യുയോർക്ക്: ലോകത്ത് ഏറ്റവുമധികം സമ്പന്നര്‍ അധിവസിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ആദ്യ 50 ൽ ഇടം നേടി ഇന്ത്യൻ നഗരങ്ങളായ മുംബൈയും ഡൽഹിയും. അന്താരാഷ്ട്ര വെൽത്ത് മൈഗ്രേഷൻ സ്പെഷ്യലിസ്റ്റായ ഹെൻലി ആൻഡ് പാർട്ണേഴ്സ് ആഗോള ഡാറ്റാ ഇൻ്റലിജൻസ് സ്ഥാപനമായ ന്യൂ വേൾഡ് വെൽത്തുമായി സഹകരിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇന്ത്യൻ നഗരങ്ങളും ഇടംപിടിച്ചത്.
പതിവ് തെറ്റിക്കാതെ യു.എസ് നഗരമായ ന്യുയോർക്ക് (3,49,500 കോടീശ്വരന്മാർ ) ആദ്യ സ്ഥാനം കരസ്ഥമാക്കിയപ്പോൾ രണ്ടാം സ്ഥാനവും അമേരിക്കൻ നഗരമായ ദി ബേ ഏരിയ (3,05,700) സ്വന്തമാക്കി. ഒരു ദശാബ്ദം മുമ്പ് ഒന്നാം സ്ഥാനത്തായിരുന്ന ടോക്കിയോ (2,98,300 )നഗരം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. സിംഗപ്പൂരിനാണ് (2,44,800 ) നാലാം സ്ഥാനം.
ലണ്ടൻ (2,27,000 ), ലോസ് ഏഞ്ചൽസ് (2,12,100 ), പാരിസ് (1,65,000), സിഡ്നി (1,47,000), ഹോങ്കോങ് (1,43,400), ബീജിംഗ് (1,25,600) ആറുമുതൽ പത്ത് വരെ സ്ഥാനം സ്വന്തമാക്കിയപ്പോൾ 72,500 കോടീശ്വരന്മാരുമായി ദുബായ് 21 ആം സ്ഥാനം സ്വന്തമാക്കി. ഇന്ത്യൻ നഗരങ്ങളായ മുംബൈയും (58,800) ഡൽഹിയും (30,700 ) 24 ഉം 37 ഉം സ്ഥാനങ്ങൾ സ്വന്തമാക്കി ആദ്യ അൻപതിൽ ഇടം നേടി.