യുഎസിൽ നിന്നും ഇന്ത്യ നേടിയ വിമാനങ്ങളിലും,ഹെലികോപ്റ്ററുകളിലും ഉയർന്ന നിലവാരത്തിലുള്ള ആശയവിനിമയ ഉപകരണങ്ങൾ സാധ്യമാക്കുന്ന കോംകോസ കരാർ ഇന്ന് നടക്കുന്ന ടു പ്ലസ് ടു ചർച്ചയിലെ പ്രധാന വിഷയമാണ്.
സി 130 ജെ,സി 17,പി 81 തുടങ്ങിയ വിമാനങ്ങളിലും,അപ്പാച്ചെ,ചിനൂക്ക് ഹെലികോപ്റ്ററുകളിലും ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളാണ് കോംകോസ കരാർ വഴി ഇന്ത്യക്ക് ലഭിക്കുക.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ചർച്ചയിൽഅമേരിക്കൻ വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോ ,പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവർ കൈക്കൊള്ളുന്ന തീരുമാനങ്ങൾ നിർണ്ണായകമാകും.