അന്ന് രമൺ ശ്രീവാസ്തവ മദാലസകൾ വന്നാൽ മയങ്ങി വീഴുന്നവൻ, ചാരൻ, രാജ്യദ്രോഹി :ഇന്ന് മുഖ്യമന്ത്രിയുടെ ഉപദേശകൻ : കാലം കണക്കു തീർക്കുന്നത് ഇങ്ങനെയാണ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns

അന്ന് രമൺ ശ്രീവാസ്തവ മദാലസകൾ വന്നാൽ മയങ്ങി വീഴുന്നവൻ, ചാരൻ, രാജ്യദ്രോഹി :ഇന്ന് മുഖ്യമന്ത്രിയുടെ ഉപദേശകൻ : കാലം കണക്കു തീർക്കുന്നത് ഇങ്ങനെയാണ്

വായുജിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2018, 06:46 pm IST
FacebookTwitterWhatsAppTelegram

മദാലസകൾ വന്നാൽ മയങ്ങി വീഴുന്നവൻ , രാജ്യദ്രോഹി , ചാരൻ , ജനന തീയതി തിരുത്തിയവൻ, പാലക്കാട് 11 കാരിയെ വെടിവെച്ചു കൊല്ലാൻ നിർദ്ദേശം കൊടുത്തവൻ എന്നിങ്ങനെ പലവിധ വിശേഷണങ്ങളായിരുന്നു ചാരക്കേസിന്റെ കാലത്ത് ഐജി ആയിരുന്ന രമൺ ശ്രീവാസ്തവക്ക് എൽ.ഡി.എഫുകാർ നൽകിയത്. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദൻ മുതൽ ഇന്ന് മുഖ്യമന്ത്രിയായ പിണറായി വിജയൻ വരെ നിയമസഭയിൽ രമൺ ശ്രീവാസ്തവയെ നിശിതമായി വിമർശിച്ചിട്ടുണ്ട്. സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനും പിന്നീട് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും കരുണാകരനെ മാറ്റാനും കാരണക്കാരനായിരുന്നു രമൺ ശ്രീവാസ്തവ.

രമൺ ശ്രീവാസ്തവയെ തൃശൂർക്കാർക്ക് നന്നായി അറിയാമെന്നും പെണ്ണും പണവും കണ്ടാൽ സ്വന്തം യൂണിഫോമിന്റെയും രാഷ്‌ട്രത്തിന്റെ താത്പര്യം അപകടപ്പെടുത്തുന്നതിനു പോലും മടിയില്ലാത്ത ആളാണ്  എന്നുമായിരുന്നു സിപിഐ നേതാവായ വിവി രാഘവൻ നിയമസഭയിൽ പറഞ്ഞത്. മുഖ്യമന്ത്രി ആയിരുന്ന കരുണാകരൻ അതിനെ നേരിട്ടത് എൽഡിഎഫ് സർക്കാർ തിരുവനന്തപുരം കമ്മീഷണറായി അദ്ദേഹത്തെ നിയമിച്ചപ്പോൾ ഈ പരമാർത്ഥങ്ങളൊന്നും അറിഞ്ഞില്ലായിരുന്നോ എന്ന ചോദ്യം ഉന്നയിച്ചാണ്.

വിവി രാഘവന്റെ പ്രസംഗം


1995 ഫെബ്രുവരി 10 നും 14 നും നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിശിതമായ വിമർശനമാണ് രമൺ ശ്രീവാസ്തവക്കെതിരെ ഉയർന്നത്. പ്രമേയം അവതരിപ്പിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാകട്ടെ രാജ്യദ്രോഹിയെന്ന വിശേഷണമാണ് ശ്രീവാസ്തവക്ക് നൽകിയത്. മറ്റ് പല ആരോപണങ്ങളും വിഎസ് ഉന്നയിക്കുകയുണ്ടായി.

വിഎസിന്റെ പ്രസംഗം..

1991 ഡിസംബറിൽ സിറാജുന്നീസയെ വെടിവെച്ച് കൊല്ലാൻ നേരിട്ട് ഓർഡർ കൊടുത്ത ആളാണെന്നായിരുന്നു ഇ കെ നായനാർ പറഞ്ഞത്. ഷൂട്ട് ടു കിൽ എന്നാണ് നിർദ്ദേശം നൽകിയതത്രെ

നായനാരുടെ പ്രസംഗം..

ഇന്ന് തന്റെ പൊലീസ് ഉപദേശകനായി കൊണ്ടു നടക്കുന്ന ശ്രീവാസ്തവയെ അന്ന് പിണറായി വിജയൻ വിശേഷിപ്പിച്ചത് ചാരനെന്നാണ്. അവിശ്വാസ പ്രമേയ ചർച്ചയിലാകട്ടെ കൂടുതൽ കടുത്ത ആരോപണമാണ് പിണറായി വിജയൻ ഉന്നയിക്കുന്നത് . രാജ്യദ്രോഹിയായ ഐജി എന്നാണ് വിശേഷണം..

പിണറായി വിജയന്റെ പ്രസംഗങ്ങൾ..

ചാരക്കേസിൽ ബലിയാടായ നമ്പി നാരായണന് സുപ്രീം കോടതി അൻപതു ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധിച്ചപ്പോൾ രമൺ ശ്രീവാസ്തവ ഇന്നെവിടെയാണെന്നൊരു ചോദ്യം ഉയരുന്നുണ്ട് . മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഉപദേശകനാണ് ഇന്ന് രമൺ ശ്രീവാസ്തവ. കഴിഞ്ഞ വർഷമാണ് ശ്രീവാസ്തവയെ ഉപദേശകനായി സംസ്ഥാന സർക്കാർ നിയമിക്കുന്നത്.ഇരുപത്തിനാലു വർഷങ്ങൾക്ക് മുൻപ് നിയമസഭയിൽ നടന്ന ചർച്ചകളിൽ പ്രധാന വില്ലനായിരുന്ന ആളിനെയാണ് മുഖ്യമന്ത്രി ഉപദേശകനായി നിയമിച്ചതെന്ന് അന്നേ ആരോപണങ്ങൾ ഉയർന്നിരുന്നു.

ചാരക്കേസിൽ എല്ലാവർക്കും അവരവരുടേതായ താത്പര്യങ്ങൾ ഉണ്ടായിരുന്നുവെന്നതാണ് ഇത് വെളിവാക്കുന്നത്. കരുണാകര വിരുദ്ധ ഗ്രൂപ്പ് കരുണാകരനെ താഴെയിറക്കാൻ ചാരക്കേസ് ഉപയോഗിച്ചപ്പോൾ ശ്രീവാസ്തവയെ വച്ച് സർക്കാരിനെ സമ്മർദ്ദത്തിലാക്കാനായിരുന്നു എൽ.ഡി.എഫ് ശ്രമം.കക്ഷി രാഷ്‌ട്രീയ സാദ്ധ്യതകൾ ഉപയോഗിക്കുക എന്നതിലുപരി രാജ്യതാത്പര്യത്തിന് ഇരു മുന്നണികളും വലിയ സ്ഥാനമൊന്നും കൊടുത്തിരുന്നില്ല എന്നതാണ് യഥാർത്ഥ സത്യം .സീനിയോറിറ്റി മറികടന്ന് രമൺ ശ്രീവാസ്തവയെ ഡിജിപി ആക്കിയത് അന്ന്  കലി തുള്ളിയ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് . ഒടുവിൽ അതേ ശ്രീവാസ്തവയെ തന്നെ  എൽഡിഎഫ് സർക്കാർ മുഖ്യമന്ത്രിക്ക് ഉപദേശകനായും നിയമിക്കുകയും ചെയ്തു.

മറ്റൊരു രസകരമായ കാര്യം കരുണാകരന്റെ സ്വന്തം ആളെന്ന് വിഎസ് അന്ന് ആരോപിക്കുന്ന മദ്ധ്യമേഖല ഐജി ഇന്ന് കേരളത്തിന്റെ ഡിജിപിയാണ്. ലോക്നാഥ് ബെഹ്‌റ

Share2927TweetSendShare

More News from this section

‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ

“ഇതുപോലെ സമഭാവനയോടെ ചേർത്തുപിടിക്കാൻ, മറ്റാർക്കാണ് കഴിയുക?” കുവൈത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് പ്രവാസി സാമൂഹ്യപ്രവർത്തക

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

നരേന്ദ്രഭാരതം@10:കോടിക്കണക്കിന് ഭാരതീയരുടെ ജീവിതത്തിൽ മോദി സർക്കാർ

Latest News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies