ആലത്തൂർ ; വിഎസ് അച്യുതാനന്ദനെയും,ഗൗരിയമ്മയെയും പോലെ സമാദരണീയനായ രാഷ്ടീയ പ്രവർത്തകനാണ് ഒ.രാജഗോപാലെന്ന് മന്ത്രി എ കെ ബാലൻ.
ഒ.രാജഗോപാൽ എം എൽ എ യുടെ നവതി ആഘോഷത്തിനു തുടക്കം കുറിച്ച് മണപ്പാടം കണ്ണന്നൂർ ശ്രീകാർത്ത്യായനി ഭഗവതി ക്ഷേത്രത്തിൽ നിർമ്മിച്ച നവതി സ്മൃതി മണ്ഡപത്തിന്റെയും,വിവാഹമണ്ഡപത്തിന്റെയും സമർപ്പണ ചടങ്ങി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിലെ ധാർമ്മിക പ്രവർത്തനങ്ങളുടെ ഉത്തമോദാഹരണമാണ് അദ്ദേഹം.ബിജെപിയുടെ ഏറ്റവും പ്രിയപ്പെട്ട ജനകീയ സ്ഥാനാർഥിയായി പല പ്രാവശ്യം മൽസരിച്ചു തോറ്റെങ്കിലും ആർക്കും പ്രവചിക്കാനാകാത്ത മത്സരത്തിൽ അദ്ദേഹം വിജയിയായി, എ കെ ബാലൻ പറഞ്ഞു.
എട്ടു ലക്ഷം രൂപ ചെലവഴിച്ച് രാജഗോപാൽ തന്നെയാണു മണ്ഡപം നിർമിച്ചത്.