കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തതിന് ശേഷം പൊലീസ് ക്ലബ്ബിലെത്തിച്ചു. പൊലീസ് ക്ലബില്‍ നിന്ന് പാല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനാണ് പൊലീസ് നീക്കം. ഒരു മണിയോടെ ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കും.
ബിഷപ്പ് ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. എന്നാല്‍ ഫ്രാങ്കോയെ മൂന്ന് ദിവസത്ത കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങട്ടെ മഠത്തിലടക്കം തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക. ബിഷപ്പിന് വേണ്ടി അഡ്വ.ബി.രാമന് പിള്ളയാകും ഹാജരാകുന്നത്. നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ദിലീപിന്റെ അഭിഭാഷകനാണ് രാമന്‍പിള്ള.
ഇന്നലെ രാത്രിയാണ് നെഞ്ചുവേദന അനുഭവപ്പെട്ട ഫ്രാങ്കോയെ തീവ്രപിരചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്.