തൃശൂര്‍: കേരളവര്‍മ്മ കോളേജ് പ്രിന്‍സിപ്പലിനെ എബിവിപി ഉപരോധിക്കുന്നു. മുന്‍ ചെയര്മാന് ശ്യാമിന്റെ പേരിലുള്ളതടക്കം 80ഓളം എന്‍ഡോവ്മെന്റുകളുടെ വിതരണം എസ്എഫ്ഐ തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. കോളേജ് സ്ഥാപകദിനത്തില്‍ വിതരണം ചെയ്യേണ്ടിയിരുന്ന എന്‍ഡോവ്മെന്റുകള്‍ എസ്എഫ്ഐ യുടെ ഭീഷണിയെ തുടര്‍ന്ന് വിതരണം ചെയ്തിരുന്നില്ല. എബിവിപിക്കാരനായ മുന്‍ ചെയര്‍മാന്റെ പേരിലുള്ള എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്യാന്‍ സമ്മതിക്കില്ലെന്ന എസ്എഫ്ഐയുടെ ബാലിശമായ നിലപാടിനോട് പ്രിന്‍സിപ്പാള്‍ വഴങ്ങുകയായിരുന്നുവെന്ന് എബിവിപി ആരോപിച്ചു.
കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി നടന്നിരുന്ന ചടങ്ങാണ് തടഞ്ഞത്. കേരള വര്‍മ്മയിലെ മിടുക്കനായ വിദ്യാര്‍ത്ഥിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് വിതരണം തടഞ്ഞത് എസ്.എഫ്.ഐയുടെ ഫാസിസ്റ്റ് നയം തുറന്നുകാണിക്കുന്നതാണെന്ന് മറ്റ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ശ്യാമിന്റെ സുഹൃത്തുക്കളും അഭിപ്രായപ്പെട്ടു.