Defence

ഇരുട്ടിനെ കീറിമുറിച്ച് പൃഥ്വി കുതിച്ചു ; മിസൈൽ പരീക്ഷണം വിജയം

ബാലസോർ ; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂതല മിസൈലായ പൃഥ്വി–2 പരീക്ഷണ വിക്ഷേപണം വിജയം.

സാധാരണയിൽ നിന്നും വ്യത്യസ്തമായി കഴിഞ്ഞ ദിവസം രാത്രിയാണ് പരീക്ഷണം നടന്നത്. ഇന്ത്യൻ സൈന്യത്തിന്റെ സ്ട്രാറ്റജിക്ക് ഫോഴ്സ് കമാൻഡും,ഡി ആർ ഡി ഒ യും സംയുക്തമായാണ് പരീക്ഷണങ്ങൾക്ക് ചുക്കാൻ പിടിച്ചത്.ബാലാസോറിനു സമീപത്തെ ചാന്ദിപ്പൂരിൽ നിന്നായിരുന്നു വിക്ഷേപണം.

മിസൈലിന് 350 കിലോമീറ്റര്‍ ദൂരെവരെ പ്രഹരശേഷിയുണ്ട്. 500 മുതൽ 1000 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുന്ന പൃഥ്വി 2 വിൽ ദ്രവീകൃത ഇന്ധനം ഉപയോഗിക്കുന്ന ഇരട്ട എഞ്ചിനാണുള്ളത്.

ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിനായി അത്യാധുനിക സാങ്കേതിക വിദ്യയാണ് മിസൈലിൽ ഉപയോഗിക്കുന്നത്.

2003ല്‍ സായുധസേനയ്ക്കു കൈമാറിയ പൃഥി-2, ഡിആര്‍ഡിഒയുടെ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യത്തെ മിസൈലാണ്. 2016 നവംബറിലും പൃഥ്വി രണ്ട് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close