തിരുവനന്തപുരം ; രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് തിരക്കഥാകൃത്ത് എം.ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിക്കുന്നതില്‍ പ്രതികരണവുമായി സംവിധായകന് ശ്രീകുമാർ മേനോൻ.
രണ്ടാമൂഴം എത്രയും വേഗം സിനിമയാകും ,എം ടി ക്ക് നൽകിയ വാക്കാണത് .അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം താൻ നിറവേറ്റും.
ഒരുപാട് അന്താരാഷ്ട്ര കരാറുകളും, സങ്കീർണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാൽ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. മുൻപ് സ്ഥിരമായി എം. ടി സാറിനെ കാണുകയോ, അല്ലെങ്കിൽ ഫോൺ വഴി അദ്ദേഹത്തെ പ്രോജെക്ക്റ്റിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാൽ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല
എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് തന്റെ വീഴ്ച്ചയാണ്. അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും ,ശ്രീകുമാർ മേനോൻ പറയുന്നു