പത്തനംതിട്ട : ഇരുമുടിക്കെട്ടിനുള്ളിൽ എന്താണുള്ളതെന്ന ചോദ്യത്തിനുത്തരമില്ലാതെ ശബരിമല ചവിട്ടാനെത്തിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ.ജനം ടി വി സംഘമാണ് ക്ഷേത്രത്തിലെ ആചാരങ്ങൾ അറിയാമോയെന്നും,ഇരുമുടിക്കെട്ടിനുള്ളിൽ എന്താണുള്ളതെന്നും രഹ്നയോട് ചോദിച്ചത്.
എന്നാൽ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരങ്ങൾ രഹ്നയ്‌ക്ക് ഉണ്ടായിരുന്നില്ല.വിശ്വാസി ആണോ എന്ന ചോദ്യത്തിന് ഏത് രീതിയിൽ ആണ് വിശ്വാസി എന്ന് പറയുന്നതെന്നായിരുന്നു രഹ്നയുടെ മറുപടി.
100 ഓളം പോലീസു കാരുടെ അകമ്പടിയോടെയാണ് രഹ്ന ഫാത്തിമ മല ചവിട്ടിയത്. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറങ്ങുകയായിരുന്നു.