സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിന് വര്‍ഷം തോറും 18 ശതമാനം വര്‍ദ്ധനവ്
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിന് വര്‍ഷം തോറും 18 ശതമാനം വര്‍ദ്ധനവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2018, 01:46 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റ് വര്‍ഷംതോറും 18 ശതമാനം ആണ് ഉയരുന്നത്.അതായതു യു എസ് എ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് രണ്ടിരട്ടി വേഗത്തില്‍. എല്ലാ വര്‍ഷവും സൗന്ദര്യ സംരക്ഷണത്തിനായി ഏകദേശം 80,000 കോടി രൂപ ഇന്ത്യക്കാര്‍ ചിലവാക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് സര്‍ജറികള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഭാരം കുറയ്‌ക്കാനും മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ആരംഭിക്കുന്ന സംരംഭങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നു. അതിനാല്‍ തന്നെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സൗന്ദര്യ സംരക്ഷണത്തിനായി രാജ്യത്ത് ചിലവാക്കുന്ന സംഖ്യ മൂന്നിരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ഇവയോടൊപ്പം തന്നെ ഇന്ത്യയില്‍ ഭക്ഷണ ശൈലി രോഗങ്ങളും ഉയരുന്നുണ്ട്. പ്രമേഹം പോലുള്ള ന്യൂറോപ്പതി പ്രശ്‌നങ്ങല്‍ കൊണ്ടു വരുന്ന രോഗങ്ങളും വര്‍ദ്ധിക്കുന്നു. വിവിധ രോഗങ്ങളുടെ ശമനത്തിനായി ഇറക്കുമതി ചെയ്യുന്ന വസ്തുക്കളും സംഖ്യയുടെ പരിധി ഉയര്‍ത്തുന്നു.

90 കളില്‍ ആണ് സൗന്ദര്യ സംരക്ഷണ കാര്യങ്ങളില്‍ ഇന്ത്യക്കാര്‍ ഇത്ര ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങിയത്. 1991 ല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്പദ് വ്യവസ്ഥയെ പരിഷ്‌കരിക്കാന്‍ ആരംഭിച്ചു. ഈ പരിഷ്‌കരണം വിദേശ കമ്പനികള്‍ക്ക് ഇവിടെ വ്യാവസായികമായി അടിയുറയ്‌ക്കാന്‍ എളുപ്പമായിത്തീര്‍ന്നു.

എഫ് ടി വി പോലുള്ള ചാനലുകളുടെ പ്രചരണം തിളങ്ങുന്ന ചര്‍മ്മവും ബ്രൗണ്‍ മുടിയും നമുക്ക് പരിചയപ്പെടുത്തി. ബോട്ടോക്‌സ് പോലുള്ള പ്രായത്തെ പിടിച്ചു നിറുത്തുന്ന ഹോര്‍മോണുകളുടെ ഉപയോഗം വര്‍ദ്ധിച്ചു. മേബലൈന്‍, എല്‍ലീ തുടങ്ങിയ ബ്രാന്‍ഡുകള്‍, നമ്മുടെ ചര്‍മവും പ്രായവും നിലനിറുത്തണം എന്ന ചിന്തകള്‍ നമ്മളില്‍ ഉണര്‍ത്തി.

1994-ല്‍ സുസ്മിതാ സെന്‍, ഐശ്വര്യ റായ് എന്നിവര്‍ കോര്‍പ്പറേറ്റ് കിരീടമായ മിസ് യൂണിവേഴ്‌സും മിസ്സ് വേള്‍ഡും അണിഞ്ഞു. ഇത് കൂടുതല്‍ വിദേശ സൗന്ദര്യ വര്‍ദ്ധകങ്ങള്‍ ഉപയോഗിക്കാന്‍ നമുക്ക് പ്രേരണ ഉണ്ടാക്കി. ഫലം വന്‍കിട ലോകോത്തര കമ്പനികല്‍ക്ക് ഇന്ത്യയില്‍ ഇടം ലഭിച്ചു. ചെറുകിട വ്യവസായങ്ങള്‍ക്ക് ഇടിവും സംഭവിച്ചു.

മൊത്തവ്യാപാരത്തിന്റെ 31 ശതമാനം 2018 ലെ സ്പാ വ്യവസായം നിലനിരുത്തിയതായി സ്പാ അസോസിയേഷന്‍ ഓഫ് ഇന്ത്യ വിലയിരുത്തുന്നു. ഇതിന്റെ വളര്‍ച്ചാനിരക്കും ദിവസേന വര്‍ദ്ധിക്കുകയാണ്.

Share86TweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies