പൂനെ ; രാജ്യത്തിന്റെ പ്രതിരോധനിരയ്‌ക്ക് കരുത്ത് പകർന്ന് സൈനികർക്കായി തെർമൽ ഇമേജർ വരുന്നു.പാക് ഭീകരന്മാരെ നേരിടാനും സൈന്യത്തിന്റെ രാത്രികാല,രഹസ്യ ഓപ്പറേഷനുകൾക്ക് കാഴ്‌ച്ച പകരാനും കഴിയുന്നതാണ് തെർമൽ ഇമേജറുകൾ.
12,389 തെർമൽ ഇമേജറുകളാണ് സൈന്യത്തിനായി ഇന്ത്യ വാങ്ങുക.ജിപിഎസ് സംവിധാനത്തോടെ കൈയ്യിൽ കരുതാൻ കഴിയുന്നതാണിവ.പാകിസ്ഥാൻ ഭീകരരുടെ ഇന്ത്യയിലേക്കുള്ള നുഴഞ്ഞു കയറ്റ ശ്രമങ്ങൾ തടയാൻ സൈനികർക്ക് ഏറെ സഹായകമായിട്ടുള്ളത് അത്യാധുനിക സാങ്കേതിക വിദ്യയാണ്.ഇത് ഉപയോഗിച്ച് ഭീകരരെ നേരിട്ടതിന്റെ വീഡിയോകൾ പലപ്പോഴും ഇന്ത്യൻ സേന തന്നെ പുറത്തുവിടുകയും ചെയ്തിരുന്നു.
ഇന്ത്യൻ സൈനികർ നിലവിൽഉപയോഗിക്കുന്നതിനേക്കാൾ ആധുനികമാണ് പുതിയ തെർമൽ ഇമേജറുകൾ.യു എസും,ചൈനയുമാണ് ഇത്തരത്തിലുള്ള തെർമൽ ഇമേജറുകൾ ഇപ്പോൾ ഉപയോഗിക്കുന്നത്.
എതിരാളികളിൽ നിന്നും പുറപ്പെടുന്ന താപനിലയ്‌ക്കനുസരിച്ചാണ് തെർമൽ ഇമേജറുകളുടെ പ്രവർത്തനം.ഡ്രോണുകൾക്കൊപ്പം തെർമൽ ഇമേജറുകൾ കൂടി ആകുമ്പോൾ ഇന്ത്യൻ സേനയുടെ അതിർത്തി സംരക്ഷണം കുടുതൽ കരുത്തേറിയതാകും.















