Defence

മരണം വരെ മാത്രമല്ല,മരണത്തിനപ്പുറവും ആ ഹൃദയം തുടിക്കും, രാഷ്ട്രത്തിനായി ; മസ്തിഷ്ക മരണം സംഭവിച്ച സൈനികന്റെ ഹൃദയം ജീവൻ നൽകിയത് മറ്റൊരു സൈനികന്

ന്യൂഡൽഹി : സ്വന്തം രാജ്യത്തിനായി കരുത്തോടെ,ദൃഢനിശ്ചയത്തോടെ പോരാടിയ ആ സൈനികന്റെ ഹൃദയത്തിനെ തോൽപ്പിക്കാൻ മരണത്തിനുമാവില്ല.ആ ഹൃദയം ഇനിയും തുടിക്കും മറ്റൊരു സൈനികന്റെ ശരീരത്തിനുള്ളിൽ സ്വന്തം രാജ്യത്തിനായി.

സിയാച്ചിനിൽ വച്ചായിരുന്നു 29 കാരനായ സൈനികന് മസ്തിഷ്ക മരണം സംഭവിച്ചത്.മരണം സ്ഥിരീകരിച്ചതോടെ സൈനികന്റെ ബന്ധുക്കൾ അവയവ മാറ്റത്തിനു സമ്മതം അറിയിക്കുകയായിരുന്നു.

ആർമീസ് റിസർച്ച് ആന്റ് റഫറൽ ആശുപത്രിയിൽ വച്ചായിരുന്നു സൈനിക ചരിത്രത്തിന്റെ ഭാഗമായ അവയവ കൈമാറ്റം.അസറ്റോമിയ,ല്യൂക്കോസൈറ്റോസിസ് രോഗങ്ങൾ അലട്ടിയിരുന്ന 30 കാരനായ സൈനികൻ എൻ കെ റാവുവിനാണ് ഹൃദയം മാറ്റിവച്ചത്.സിയാച്ചിനിൽ നിന്ന് വിമാനമാർഗമാണ് ഹൃദയം ഡൽഹിയിലെ ആർമി ആശുപത്രിയിലെത്തിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം റാവു സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

3K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close