കൊച്ചി : ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയ കേസിലെ പ്രതി രഹ്ന ഫാത്തിമ കണ്മുന്നിൽ ആടിപ്പാടിയിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ്. കൊച്ചിയിലെ പൊതു ചടങ്ങുകളിൽ പോലും പൂർണ്ണ സ്വാതന്ത്ര്യത്തോടെയാണ് രഹ്ന ഫാത്തിമ പങ്കെടുക്കുന്നത്.
മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനു എടുത്ത കേസിലാണ് പോലീസ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാതെ ഉഴപ്പുന്നത് . മത വികാരം വ്രണപ്പെടുത്തുന്ന കേസിൽ തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു . ഇതേ തുടർന്നാണ് രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ ഹൈക്കോടതി എന്നാൽ പോലീസിന്റെ കൺവെട്ടത്ത് തന്നെ ഇവർ പൊതു പരിപാടികളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത് .
കൊച്ചി ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ ഇന്ന് നടന്ന പരിപാടിയിൽ ഇവർ ആടി പാടിയത് പോലീസ് നോക്കി നിൽക്കുകയായിരുന്നു . ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് മുതൽ രഹ്ന ഫാത്തിമ ഒളിവിൽ ആണെന്നാണ് പോലീസ് ഭാഷ്യം . എന്നാൽ ജോലി ചെയ്യുന്ന ബി എസ് എൻ എൽ ഓഫീസിൽ എത്തി ജീവനക്കാരുടെ സഹകരണ സംഘത്തിൽ നിന്നും വ്യക്തിഗത വായ്പ നടപടികൾ പൂർത്തിയാക്കി കൈപറ്റിയിരുന്നു .കൊച്ചിയിൽ സുഹൃത്തിന്റെ വീട്ടിലാണ് രഹ്ന ഫാത്തിമ കഴിയുന്നതെന്നാണ് വിവരം