Defence

സായുധ സേനാ ശക്തിയിൽ നിലയുറപ്പിച്ച് ഇന്ത്യ ; സേനാ ബലം ചോർന്ന് പാകിസ്ഥാൻ,സ്ഥാനം 17 ലേക്ക് താഴ്ന്നു

സായുധ സേനാ ശക്തിയിൽ ലോകത്തിൽ തുടർച്ചയായി നാലാം സ്ഥാനത്ത് നിലയുറപ്പിച്ച് ഇന്ത്യ.സേനാ ബലം,പ്രകൃതി വിഭവ ശേഷി,ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ,മാനവിക ശേഷി തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ഗ്ലോബൽ ഫയർപവർ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

പട്ടികയിലെ ഒന്നാം സ്ഥാനം യുഎസിനാണ്.രണ്ടാമത് റഷ്യയും ,മൂന്നാം സ്ഥാനത്ത് ചൈനയുമാണുള്ളത്.കഴിഞ്ഞ തവണത്തെ റിപ്പോർട്ടിൽ പതിമൂന്നാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്ഥാൻ ഇക്കുറി പതിനേഴാം സ്ഥാനത്താണ്.

ഫ്രാൻസ്,യു കെ,സൗത്ത് കൊറിയ,ജപ്പാൻ ,തുർക്കി,ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിലുണ്ട്.

അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം തുക പ്രതിരോധ മേഖലയ്ക്കായി ചെലവഴിക്കുന്ന രാജ്യം ചൈനയാണ്.

ഏത് കാലാവസ്ഥയേയും അതിജീവിക്കാനുള്ള ഇന്ത്യൻ സൈനികരുടെ കഴിവും റിപ്പോർട്ടിൽ എടുത്ത് പറയുന്നുണ്ട്.ഇന്ത്യൻ സേനയിലെ ആൾ ബലം 1,362,500 ആണെന്ന് പ്രസ്താവിക്കുന്ന റിപ്പോർട്ടിൽ ഐക്യരാഷ്ട്ര സഭയുടെ ദൗത്യങ്ങളില്‍ ഇന്ത്യന്‍ കരസേന സഹകരിക്കുന്നതിനെ കുറിച്ചും പ്രതിപാദിക്കുന്നു.

6K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close