ജ്ഞാന പൗർണമിയുടെ മയിൽപ്പീലി സ്പർശം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns

ജ്ഞാന പൗർണമിയുടെ മയിൽപ്പീലി സ്പർശം

ബിന്ദു.ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2018, 05:37 pm IST
FacebookTwitterWhatsAppTelegram

മാനവ സമൂഹം സാമൂഹ്യ വിവേചനമാകുന്ന ചതുപ്പിൽ കിടന്ന് ഒരടി പോലും മുന്നോട്ട് വയ്‌ക്കാൻ കഴിയാത്ത സന്ദർഭങ്ങളിലെല്ലാം ഭാരതം മഹാപുരുഷന്മാർക്ക് ജന്മം നൽകിയിട്ടുണ്ട്. ചരൈവേതി മന്ത്രം ജപിച്ച് ആ ചെളിക്കുണ്ടിലേക്കിറങ്ങിയാണ് അവർ മനുഷ്യനെ കൈപിടിച്ചുയർത്തിയതും മുന്നോട്ടു നയിച്ചതും. അസമത്വങ്ങളിലും അനാചാരങ്ങളിലും പെട്ട് ആടിയുലയുന്ന മാനവ നൗകയെ കരയ്‌ക്കിരുന്നു കണ്ടവരല്ല അവർ . തിരമാലകളിലേക്കിറങ്ങി ആ നൗകയെ നിയന്ത്രിക്കുക മാത്രമല്ല നയിക്കുകയും ചെയ്തു

അവരിൽ പണ്ഡിതനുണ്ട് പരിഷ്കർത്താവുമുണ്ട് , കവിയും ദാർശനികനും സന്യാസിയുമെല്ലാമുണ്ട് . പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ പിറന്ന നാരായണനെന്ന് പേരും നാണുവെന്ന് വിളിപ്പേരുമുള്ളയാൾ മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഇതെല്ലാമായിരുന്നു. ലാളിത്യമാർന്ന ദാർശനികനും കവിയും സന്യാസിയും സാമൂഹ്യപരിഷ്കർത്താവും വിദ്യാഭ്യാസ വിചക്ഷണനും എല്ലാമായിരുന്ന ആ മഹാപുരുഷൻ അനുഗ്രഹവും അനുകമ്പയും ചൊരിഞ്ഞ് മനുഷ്യനെ മനനം ചെയ്യുന്നവനാക്കി.

ആ പുണ്യപുരുഷനെപ്പറ്റിയുള്ള കഥകളും ചരിത്രങ്ങളും കവിതകളും മലയാളത്തിൽ നിരവധിയുണ്ട്. പി. പരമേശ്വരനും പി.കെ ബാലകൃഷ്ണനും മൂർക്കോത്തു കുമാരനുമടക്കം നിരവധി പേർ ആ ജീവിതത്തെ വരച്ചു കാട്ടിയിട്ടുണ്ട്. കവിതയായും കഥയായുമൊക്കെ ആ സ്നേഹമയന്റെ ജീവിതം അനുവാചക ഹൃദയങ്ങളെ ധന്യമാക്കിയിട്ടുണ്ട്. അതിൽ മലയാളികളെ മയിൽപ്പീലി സ്പർശം കൊണ്ട് അനുഗൃഹീതമാക്കിയ കവിതയാണ് എസ്.രമേശൻ നായരുടെ ഗുരു പൗർണമി..

ഗുരുദേവന്റെ ജനനവും അവധൂത ജീവിതവും സാമൂഹ്യ പരിഷ്കരണവും സമന്വയത്തിന്റെ ഭാഷയും ലളിതവും ഹൃദ്യവുമായി പകർന്നുവച്ചു രമേശൻ നായർ. ആ സാമൂഹ്യ വിപ്ലവത്തെ മനസാ നമിച്ചു കൊണ്ട് “ഒരു നൂറ്റാണ്ടിനെപ്പെറ്റൊ- രമ്മയെ, ഗ്രാമനന്മയെ കുമ്പിടുന്നൂവരുംകാലം ചെമ്പഴന്തിയെ, ധന്യയെ “ എന്നെഴുതിയപ്പോൾ അത് മലയാളിയുടെ മനസ്സ് തന്നെയായി.

ശ്രീനാരായണ ഗുരുവോ ചട്ടമ്പി സ്വാമികളോ ആരാണ് ഗുരു ആരാണ് ശിഷ്യൻ എന്ന ചോദ്യവും തർക്കവും ഒരു കാലത്ത് മലയാളത്തിൽ നിറഞ്ഞു നിന്നിരുന്നു. അതിനു മറുപടി തന്റെ ത്രിവേണി സംഗമം എന്ന ഭാഗത്ത് കവി നൽകുന്നുണ്ട്.

“ഭട്ടാരകപദസ്ഥന്‍ ശ്രീ ചട്ടമ്പിസ്വാമിയാണൊരാള്‍; അപരന്‍ നാരായണാഖ്യന്‍ അദ്വൈതാംബയ്‌ക്കിരട്ടകള്‍ പുഷ്പവും ഗന്ധവുംപോലെ പരസ്പ്പരമിണങ്ങിയോര്‍, ഇതിലാര്‍, ഗുരുവാര്‍ ശിഷ്യന്‍? ഇവരീശ്വര ശിഷ്യരാം! ധ്യാനയോഗ മഹാസിദ്ധ- ജ്ഞാനിയാമൊരു യോഗിയെ തൈക്കാട്ടയ്യാവിനെ കാണ്‍കെ തളിര്‍ത്താരവര്‍ മൂവരും!”

ആത്മസാക്ഷാത്കാരം നേടിയ മഹാജ്ഞാനികളിൽ ആരു ഗുരു ആരു ശിഷ്യൻ എന്ന തർക്കത്തിന് സ്ഥാനമില്ലെന്നും അവർ ഈശ്വരന്റെ ശിഷ്യരാണെന്നും കവി പറഞ്ഞുവയ്‌ക്കുന്നു.

രമണമഹർഷി , ടാഗോർ, ഗാന്ധിജി ഇവരുമായുള്ള ഗുരുവിന്റെ കൂടിക്കാഴ്‌ച്ചകളും കവി വിവരിക്കുന്നുണ്ട്. ശ്രീലങ്കൻ സന്ദർശനവും ശിവഗിരി തീർത്ഥാടനവുമൊക്കെ തനിമ ചോരാത്ത വരികളായി ഗുരു പൗർണമി അനുവാചകനു നൽകുന്നു.

നവോത്ഥാനത്തിന്റെ പ്രവാചകനായ ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം മലയാളിക്ക് നൽകിയ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി.പരമേശ്വരൻ ഗുരു പൗർണമിയെക്കുറിച്ച് പറഞ്ഞതിങ്ങനെ..

“ഗുരു പൗർണമി വെറുമൊരു കാവ്യമല്ല ജീർണ്ണാവസ്ഥയിൽ നിന്ന് വർത്തമാന സമൂഹത്തെ തട്ടിയുണർത്താനുള്ള ആഹ്വാനമാണ് . അദ്വൈത വേദാന്തത്തിന്റെ അതിലളിതവും പ്രായോഗികവുമായ ആവിഷ്ക്കാരമാണ് . സർവ്വോപരി ഈ കാലഘട്ടത്തിന്റെ ആവശ്യവുമാണ് “

ഈ നൂറ്റാണ്ടിന്റെയല്ല വരുന്ന നൂറ്റാണ്ടുകളുടേയും മഹാകാവ്യമാണ് ഗുരുപൗർണമിയെന്ന് മഹാകവി അക്കിത്തവും കൃതിയെ അഭിനന്ദിക്കുന്നുണ്ട്.

ഗുരുദേവന്റെ മഹത്വം വർണ്ണിക്കുന്ന ഇരുപത്തിയഞ്ച് അദ്ധ്യായങ്ങളായി പടർന്നൊഴുകുകയാണ് ഈ കാവ്യസൗരഭം . ഇതൊരു സ്വർണ നാണയമാണെങ്കിൽ അതും ഗുരുവിന് , കള്ളനാണയമാണെങ്കിൽ അതും ഗുരുവിന് എന്റെ കയ്യിൽ ഇതേ ഉണ്ടായിരുന്നുള്ളൂ എന്ന് കവി വിനയാന്വിതനാകുമെങ്കിലും ഗുരുപൗർണമി കൈരളിക്കെന്നുമൊരു കുളിർനിലാവായി ശോഭിക്കുക തന്നെ ചെയ്യും .

[author title=”ബിന്ദു.ടി” image=”https://janamtv.com/wp-content/uploads/2018/02/bindu.png”][/author]

Share493TweetSendShare

More News from this section

‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ

“ഇതുപോലെ സമഭാവനയോടെ ചേർത്തുപിടിക്കാൻ, മറ്റാർക്കാണ് കഴിയുക?” കുവൈത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് പ്രവാസി സാമൂഹ്യപ്രവർത്തക

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

നരേന്ദ്രഭാരതം@10:കോടിക്കണക്കിന് ഭാരതീയരുടെ ജീവിതത്തിൽ മോദി സർക്കാർ

Latest News

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies