കൊച്ചി: വിമാനം പറന്നുയരാന്‍ റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെ യാത്രക്കാരന് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നതിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെയായിരുന്നു സംഭവം. ഇന്‍ഡിഗോ വിമാനത്തിന്റെ സര്‍വീസാണ് റദ്ദാക്കിയത്.
ഹുബ്ബള്ളിയിലേക്ക് പോകേണ്ട വിമാനമായിരുന്നു ഇത്. ആഷിക് നൗഷാദ് എന്ന യാത്രക്കാരനാണ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത്. 61 യാത്രക്കാരാണ് ഈ സമയം വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എമര്‍ജന്‍സി വാതില്‍ തുറന്നാല്‍ അത് വിമാനത്തില്‍ നിന്ന് അടര്‍ന്ന് മാറുമെന്നതിനാല്‍ തകരാര്‍ പരിഹരിക്കാതെ തുടര്‍ന്ന് പറത്താന്‍ കഴിയില്ല. വിമാനത്തിന്റെ വാതില്‍ തുറന്ന ഉടനെ പൈലറ്റ് വിമാനം പാര്‍ക്കിംഗ് ബേയിലേക്ക് തിരികെ കൊണ്ടുവന്നു.
തുടര്‍ന്ന് യാത്രക്കാരെ മറ്റ് വിമാനങ്ങളില്‍ യാത്രയാക്കുകയായിരുന്നു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു.