ശബരിമല : ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും.സന്നിധാനം, പമ്പ, നിലക്കല്‍, ഇലവുങ്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശബരിമല നട തുറന്നതുമുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ നിരോധനാജ്ഞ നീട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം.ഇതിനു അനുകൂലമായ റിപ്പോർട്ടാകും ജില്ലാ കലക്ടർക് നൽകുന്നതെന്നാണ് സൂചന.
ഏഴ് ദിവസത്തേക്കായിരുന്നു ആദ്യം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പിന്നീട് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് നിരോധനാജ്ഞ ഘട്ടം ഘട്ടമായി നീട്ടുകയായിരുന്നു.അതേ സമയം ശബരിമല നിരീക്ഷക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിശോധിക്കും. മരക്കൂട്ടത്ത് രാത്രികാലങ്ങളില്‍ ഭക്തരെ പോലിസ് തടയരുതെന്ന നിര്‍ദേശം നിരീക്ഷക സമിതി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.