പത്തനംതിട്ട: വീടിനുള്ളില്‍ ഉറങ്ങിക്കിടക്കവെ മാല പൊട്ടിച്ച് ഓടിയ കള്ളനെ വീട്ടമ്മ സ്കൂട്ടറില്‍ പിന്തുടര്ന്ന് ഓടിച്ചിട്ട് പിടിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ റാന്നിയിലാണ് സംഭവം. വീടിന്റെ ജനല്‍ക്കമ്പി കളച്ച് അതിലൂടെയാണ് കള്ളന് വീട്ടമ്മയുടെ മാല പൊട്ടിച്ചത്. മാല പൊട്ടിക്കുന്നതിനിടെ ഉണര്‍ന്ന വീട്ടമ്മ സ്കൂട്ടറില്‍ അരക്കിലോമീറ്ററോളം പിന്തുടര്ന്നാണ് കള്ളനെ പിടികൂടിയത്. തുടര്‍ന്ന് നടന്ന പിടിവലിക്കിടെ കള്ളന്റെ കയ്യിന്റെ നിന്ന് മാലയും ഇവര്‍ തിരിച്ചു പിടിച്ചു. ബഹളം കേട്ട് തൊട്ടടുത്ത വീട്ടിലുള്ളവര്‍ ഓടി എത്തിയെങ്കിലും കള്ളന് ഓടി രക്ഷപെടുകയായിരുന്നു. ഇതിനിടെ കള്ളന്റെ മൊബൈല്‍ ഫോണും വീട്ടമ്മ കൈക്കലാക്കിയിരുന്നു.
രാവിലെ അഞ്ച് മണിയോടെ ഫോണ്‍ തപ്പി കള്ളന് വീണ്ടും ഇതേ സ്ഥലത്തെത്തി. പ്രഭാതസവാരിക്കെന്ന വ്യാജേനയാണ് ഫോണും തപ്പി കള്ളന് ഇറങ്ങിയത്. എന്നാല്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്ത ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.