കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ഇന്നലെ 10737.60ന് വ്യാപാരം ക്ലോസ് ചെയ്ത നിഫറ്റി ഇന്ന് 10810.75 ല്‍ വ്യാപാരം ആരംഭിച്ചു. 35779.07 ല്‍ ഇന്നലെ ക്ലോസ് ചെയ്ത സെന്‍സെക്സ് 36024.88 എന്ന ലെവലിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
ഏഷ്യയിലെ മിക്ക വിപണികളും ഇന്ന് ഒരു ശതമാനം ഉയര്‍ച്ച കാണിക്കുന്നുണ്ട്. നിഫ്റ്റിയില്‍ ഐടി സെക്ടര്‍ ഒഴികെ എല്ലാം പോസിറ്റീല് സൂചകമാണ്.
വിപണിയില്‍ 1236 സ്റ്റോക്കുകള്‍ പോസിറ്റീവായി വ്യാപാരം പുരോഗമിക്കുമ്പോള്‍ 375 സ്റ്റോക്കുകള്‍ മാത്രമാണ് നഷ്ടത്തിലുള്ളത്.