തിരുവനന്തപുരം: കേന്ദ്ര സർക്കാർ ടൂറിസം വികസിപ്പിക്കുന്നത് പ്രത്യേക അജണ്ട വച്ചല്ലെന്ന് ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കും.
ശബരിമലയിൽ അനുവദിച്ച തുക ഇതുവരെയും സംസ്ഥാന സർക്കാർ ചിലവഴിച്ചിട്ടില്ല. 100 കോടി രൂപയുടെ പദ്ധതിയിൽ 18കോടി അനുവദിച്ചു. വിനിയോഗ സർട്ടിഫിക്കറ്റ് ലഭിച്ചാലെ ബാക്കി തുക അനുവാദിക്കുള്ളു വെന്നും കണ്ണന്താനം പറഞ്ഞു.
കൊല്ലം ബൈപ്പാസ് ഉത്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്നത് സംസ്ഥാന സർക്കാരിനോട് കൂടി ആലോചിച്ചിട്ടാണെന്നും അദ്ദേഹം തിരുവനന്തപുരത്തു പറഞ്ഞു.