അബുദാബി കേരളാ സോഷ്യൽ സെന്ററും മണിരംഗും ശക്തി തിയേർറ്റേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കൗന്തേയം’ കഥകളി മഹോത്സവം ജനുവരി 17,18,19 എന്നീ തിയ്യതികളിൽ നടക്കും.കേരളാ സോഷ്യൽ സെന്റർ അങ്കണത്തിൽ അരങ്ങേറുന്ന കഥകളി മഹോത്സവത്തിൽ പദ്മശ്രീ കലാമണ്ഡലം ഗോപിയാശാൻ, കലാമണ്ഡലം കൃഷ്ണൻ കുട്ടി, കലാമണ്ഡലം സുബ്രമണ്യൻ, മാർഗി വിജയകുമാർ എന്നിവർ വേഷങ്ങൾ അവതരിപ്പിക്കും. കുന്തിയുടെ മക്കളായ കർണ്ണൻ, അർജുനൻ, ഭീമൻ, യുധിഷ്ടിരൻ എന്നിവരുടെ കഥയാണ് കൗന്തേയത്തിൽ അവതരിപ്പിക്കുന്നത്. കഥകളിമേളയുടെ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു