വിവിധ ഗവൺമെന്റ് മേഖലകളിലെ മികവിനുള്ള മുഹമ്മദ് ബിൻ റാഷിദ് എക്സലൻസ് പുരസ്കാരം നേടിയവരെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും ആദരിച്ചു.ഗവൺമെന്റ് തലത്തിലെ 25 ഓളം മേഖലകളിൽ നിന്നുള്ള പ്രവർത്തനമികവിനാണ് പുരസ്കാരം നൽകിയത്. പുരസ്കാരത്തിനായി നാമനിർദേശം ലഭിച്ച 2,230 ആളുകളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.അബുദാബിയിൽ നടന്ന ചടങ്ങിൽ അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമർ ബിൻ ഹുമൈദ് അൽ നുഐമി, ഫെഡറൽ നാഷണൽ കൗൺസിൽ സ്പീക്കർ ഡോ: അമാൽ അബ്ദുല്ല അൽ ഖുബൈസി, ഉപപ്രധ മന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.