തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരനായിരിക്കെയുളള സേവനകാലാവധിയും പെന്ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ.എസ്.ആര്.ടി.സി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
സംസ്ഥാനസര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി സമര്‍പ്പിച്ച അപേക്ഷയും കോടതി ഇന്ന് പരിഗണിച്ചേക്കും. മാസം നൂറ്റിപത്ത് കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി വിധി നടപ്പാക്കിയാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും കെ.എസ്.ആര്.ടി.സി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. നാനൂറ്റിയിരുപത്തിയെട്ട് കോടിയുടെ അധികബാധ്യതയുണ്ടാകുമെന്നാണ് കെ.എസ്.ആര്.ടി.സിയുടെ വിലയിരുത്തല്‍.