ന്യൂഡൽഹി : അത്യാധുനിക പോര്‍വിമാനമായ എഫ് 21 മേയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിൽ തന്നെ നിർമ്മിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍.
ഇന്ത്യന്‍ വ്യോമസേനക്ക് വേണ്ടി പ്രത്യേകമായിട്ടാകും എഫ് 21 ന്റെ നിർമ്മാണം.മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ കമ്പനിയായ ടാറ്റയോട് ചേര്‍ന്നു ഇന്ത്യയില്‍ തന്നെ പോര്‍വിമാനം നിര്‍മിക്കാമെന്ന വാഗ്ദാനവും ലോക്ഹീഡ് മാര്‍ട്ടിന്‍ നല്‍കുന്നു.
ഇന്ത്യന്‍ വ്യോമസേനക്കാവശ്യമായ പോര്‍വിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കരാറിനായി ഏഴ് കമ്പനികളാണ് സമീപിച്ചിരിക്കുന്നത്. 114 എഫ് 21 പോര്‍വിമാനങ്ങള്‍ നിര്‍മിക്കാമെന്നാണ് കരാര്‍.
ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് കമ്പനിയെകൂടി ഉള്‍പ്പെടുത്തി വ്യോമസേനക്കാവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയാകും നിർമ്മാണം. പാകിസ്ഥാന്റെ എഫ്-16ല്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ യുദ്ധവിമാനമാണ് എഫ്-21. നിരവധി ആക്രമണ സാധ്യതകളാണ് ഈ ഫൈറ്റര്‍ ജെറ്റിനെ വ്യത്യസ്തമാക്കുന്നത്.ആഗോളതലത്തില്‍ ഒരു ലക്ഷത്തിലേറെ ജീവനക്കാരുള്ള പ്രതിരോധ കമ്പനിയാണ് ലോക്ഹീഡ് മാര്‍ട്ടിന്‍.















