ഇന്ത്യയുടെ സുഖോയിൽ ഇനി ഇസ്രായേലിന്റെ സ്പൈസ് ബോംബുകൾ ; പാകിസ്ഥാനിൽ അഗ്നി വർഷിക്കാൻ വ്യോമസേനയുടെ പുതിയ യുദ്ധതന്ത്രം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇന്ത്യയുടെ സുഖോയിൽ ഇനി ഇസ്രായേലിന്റെ സ്പൈസ് ബോംബുകൾ ; പാകിസ്ഥാനിൽ അഗ്നി വർഷിക്കാൻ വ്യോമസേനയുടെ പുതിയ യുദ്ധതന്ത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2019, 04:50 pm IST
FacebookTwitterWhatsAppTelegram

പാകിസ്ഥാന് പിടി നൽകാത്ത യുദ്ധതന്ത്രങ്ങളാൽ പലപ്പോഴും വിറപ്പിച്ചിട്ടുണ്ട് ഇന്ത്യ. മിഗ് 21 ആയും,മിറാഷായുമൊക്കെ .ഇന്ന് പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ ആക്രമിക്കാൻ പുതിയ തന്ത്രങ്ങൾ മെനയുകയാണ് ഇന്ത്യൻ വ്യോമസേന .

ദിവസങ്ങൾക്ക് മുൻപ് പാക് ഭീകരക്യാംപുകൾ തകർക്കാൻ ഉപയോഗിച്ച ഇസ്രയേലിന്റെ അത്യാധുനിക ബോംബുകൾ ഇന്ത്യയുടെ റഷ്യൻ നിർമ്മിത സുഖോയ് പോർ വിമാനത്തിലും പരീക്ഷിക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യ.

സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ നിന്ന് സ്പൈസ് 2000 ബോംബുകൾ ഉപയോഗിക്കാനാണ് വ്യോമസേനയുടെ പദ്ധതി.ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇപ്പോൾ തന്നെ നടക്കുന്നുണ്ട്.

നിലവിൽ സ്പൈസ്–2000 ബോംബുകൾ മിറാഷ് 2000 ൽ നിന്നു മാത്രമാണ് പ്രയോഗിക്കാൻ കഴിയുന്നത്.നിലവിൽ ഇസ്രയേലിൽ നിന്ന് 200 സ്പൈസ്–2000 ബോംബുകള്‍ ഇന്ത്യ വാങ്ങിയിട്ടുണ്ട്.ഗഗൻശക്തി സൈനികാഭ്യാസത്തിനിടെ സ്പൈസ്–2000 ബോംബുകൾ സുഖോയ് പോർവിമാനത്തിൽ നിന്നു പരീക്ഷിച്ചിരുന്നു.

മാപ്പിങ് ചെയ്ത സ്ഥലങ്ങൾ കൃത്യമായി ആക്രമിക്കാനാണ് സ്പൈസ്–2000 ബോംബുകൾ ഉപയോഗിക്കുന്നത്. സാറ്റ്‌ലൈറ്റ് ഡേറ്റ ഉപയോഗപ്പെടുത്തിയാണ് കൃത്യമായ സ്ഥലം കണ്ടെത്തുന്നത്.

ലോകത്തെ ഏറ്റവും പ്രഹര ശേഷിയുള്ളതാണ് ഇസ്രായേലിന്റെ സ്പൈസ് ബോംബുകൾ.വ്യോമാക്രമണത്തിൽ ഭീകരക്യാമ്പുകൾ തകർക്കാൻ ഇന്ത്യ ഉപയോഗിച്ചത് ഇവയാണെന്നാണ് സൂചന.സ്മാർട്, പ്രിസൈസ് ഇംപാക്ട് ആൻഡ് കോസ്റ്റ് എഫക്ടീവ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘സ്പൈസ്’

കൃത്യമായ ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ ഇതിലും മികച്ച ആയുധമില്ലെന്നാണ് പ്രതിരോധ വിദഗ്ദരുടെ അഭിപ്രായം.

2002 സെപ്റ്റംബറിലാണ് ഇന്ത്യയ്‌ക്ക് ആദ്യ സുഖോയ് വിമാനം ലഭിക്കുന്നത്. എന്നാൽ ഇന്ത്യയിൽ തന്നെ നിർമിച്ച ആദ്യ സുഖോയ് ലഭിക്കുന്നത് 2004 ലാണ്.242 സുഖോയ് പോർവിമാനങ്ങളാണ് നിലവിൽ വ്യോമസേനയ്‌ക്കുള്ളത്.സ്വതവേ അതി പ്രഹര ശേഷിയുള്ള സുഖോയിലേക്ക് സ്പൈസ് കൂടിയെത്തുമ്പോൾ ഭാരതത്തെ ആക്രമിക്കാൻ ഏത് ശത്രുവും ഒന്ന് വിറയ്‌ക്കും.

ചൈനീസ് പോര്‍വിമാനത്തെ കണ്ടെത്തി ട്രാക്ക് ചെയ്യാൻ സാധിക്കും വിധത്തിലാണ് ഇന്ത്യൻ പോർവിമാനങ്ങളുടെ കഴിവ്.100 കിലോമീറ്റർ അകലെ നിന്നുവരെ സുഖോയ് പോർവിമാനത്തിലെ റഡാറുകൾക്ക് ചൈനീസ് പോര്‍വിമാനത്തെ കണ്ടെത്തി ട്രാക്ക് ചെയ്യാൻ സാധിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു.അമേരിക്കയുടെ എഫ് 16 പോർവിമാനങ്ങളേക്കാൾ മികച്ചതും, ലക്ഷ്യം കൈവരിക്കുന്നതുമാണ് ഇന്ത്യയുടെ സുഖോയ്.

അത്യാധുനിക ടെക്നോളജിയുടെ സഹായത്തോടെ ഒരേസമയം മുപ്പതോളം കാര്യങ്ങൾ ചെയ്യാനും,ആറോളം കാര്യങ്ങളെ തുടർച്ചയായി പിന്തുടരാനും സുഖോയ്‌ക്ക് സാധിക്കും.അതിർത്തിക്ക് അപ്പുറത്തുള്ള നീക്കങ്ങൾ പോലും പറന്ന് കൃത്യമായി നിരീക്ഷിക്കാൻ സുഖോയ്‌ക്ക് സാധിക്കും.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies