ശബ്ദത്തിന്റെ 24 മടങ്ങ് വേഗം, 5000 കി മീ ദൂരപരിധി ; ഒരിക്കൽ തൊടുത്താൽ ഇന്ത്യയുടെ അഗ്നിയെ തടയാൻ പാകിസ്ഥാന്റെ ഒരു മിസൈലിനുമാവില്ല
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ശബ്ദത്തിന്റെ 24 മടങ്ങ് വേഗം, 5000 കി മീ ദൂരപരിധി ; ഒരിക്കൽ തൊടുത്താൽ ഇന്ത്യയുടെ അഗ്നിയെ തടയാൻ പാകിസ്ഥാന്റെ ഒരു മിസൈലിനുമാവില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2019, 12:12 pm IST
FacebookTwitterWhatsAppTelegram

1998 ൽ ഘോറി മിസൈൽ പരീക്ഷിച്ച സമയത്ത് പാകിസ്ഥാന്റെ പ്രതികരണം ഇത് ഇന്ത്യയ്‌ക്ക് മറുപടിയാണ് എന്നായിരുന്നു. 1990 കൾ മുതൽ പാകിസ്ഥാൻ നടത്തിയ പരീക്ഷണങ്ങളായിരുന്നു ഘോറി മിസൈലിന്റെ നിർമ്മാണത്തിനു വഴി മരുന്നിട്ടത്.

ഇന്ത്യ അഗ്നി മിസൈല്‍ പരീക്ഷണം നടത്തി ഒന്നര പതിറ്റാണ്ടിന് ശേഷമാണ് പാകിസ്ഥാൻ ഘോറി മിസൈൽ പരീക്ഷിച്ചത് . വിജയകരമായിരുന്നുവെന്ന് പാകിസ്ഥാൻ അവകാശപ്പെടുമ്പോഴും ലക്ഷ്യം ഭേദിക്കാൻ ഘോറിയ്‌ക്ക് കഴിഞ്ഞില്ലെന്ന വാർത്തകളും പുറത്ത് വന്നു.

700 കിലോ ഭാരം വഹിക്കാൻ ശേഷിയുണ്ട് ഘോറി യ്‌ക്ക് എന്നാണ് പാകിസ്ഥാന്റെ വാദം. 2018 ഏപ്രിലിലാണ് പാക്കിസ്ഥാന്‍ തദ്ദേശീയമായി നിര്‍മിച്ച 700 കിലോമീറ്റര്‍ പരിധിയുള്ള ബാബര്‍ ക്രൂസ് മിസൈൽ പരീക്ഷിച്ചത് .ഇന്ത്യയെ മുൻ നിർത്തിയാണ് പരീക്ഷണമെന്ന് പാകിസ്ഥാൻ പറയുന്നുണ്ടെങ്കിലും ഇന്ത്യയുടെ അഗ്നി മിസൈലുകൾക്ക് മുന്നിൽ ഘോറി യും,ബാബറുമൊക്കെ നിഷ്പ്രഭമെന്നാണ് പ്രതിരോധ വിദഗ്ദരുടെ അഭിപ്രായം.

ഗാസ്‌നവി, അബ്ദാലി, ഘോറി , ഷഹീന്‍, ബാബര്‍ ക്രൂസ് മിസൈല്‍, ടാങ്ക്‌വേധ ഷിക്കന്‍ തുടങ്ങി നിരവധി മിസൈലുകൾ കഴിഞ്ഞ കുറെ വർഷങ്ങളായി പാകിസ്ഥാൻ പരീക്ഷിക്കുന്നുണ്ടെങ്കിലും അഗ്നിയെ പ്രതിരോധിക്കാൻ തക്ക ഒന്നും വികസിപ്പിക്കാൻ പാകിസ്ഥാന് കഴിഞ്ഞില്ല .

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ ബാലിസ്റ്റിക്ക് മിസൈൽ അഗ്നി– 1 വിന്റെ ദൂരപരിധി 700 കിലോമീറ്ററാണ് . 12 ടൺ ഭാരവും 15 മീറ്റർ നീളവുമുള്ള അഗ്നി 1 ന്, ഒരു ടണ്ണിലധികം ഭാരമുള്ള പോർമുനകൾ വഹിക്കാനാകും.

2000 കിലോമീറ്ററിൽ അധികമാണ് അഗ്നി 2 വിന്റെ ദൂരപരിധി .20 മീറ്റർ നീളമുള്ള മിസൈലിന് 17 ടൺ ആണു ഭാരം. പേ ലോഡായി 1,000 കിലോ വഹിക്കാനാകും. 2,500 മുതൽ 3,500 കിലോമീറ്ററുകളിലേറെ പ്രഹരശേഷിയുളളതാണ് അഗ്നി-3,

അഗ്നി 4 ന്റെ ദൂര പരിധി 4000 കിലോമീറ്ററാണ് . ഒരു ടണ്ണോളം ആണവായുധം വഹിക്കാനുള്ള ശേഷിയുണ്ട് . 20 മീറ്റർ നീളവും 17 ടൺ ഭാരവുമുണ്ട് അഗ്നി 4 ന് .

17 മീറ്റർ നീളവും 2 മീറ്റർ വ്യാസവും 50 ടണ്ണോളം ഭാരവുമുളള അഗ്നി-5 അയ്യായിരം കിലോമീറ്റർ ദൂരപരിധിയിൽ നാശം വിതയ്‌ക്കാൻ കഴിവുളളതാണ്. ഒരു ടണ്ണിലേറെ ഭാരമുളള ആണവപോർമുനകളെ വഹിക്കാൻ പര്യാപ്തമായ ഇതിൽ അഗ്നിയുടെ മുൻതലമുറ മിസൈലുകളിൽ നിന്നും വ്യത്യസ്തമായി വിവിധ ആധുനിക സാങ്കേതികവിദ്യകളും ഉൾക്കൊളളിച്ചിട്ടുണ്ട്.

വിപുലമായ ഗതിനിയന്ത്രണസംവിധാനവും, വളരെ ഉയർന്ന കൃതകൃത്യതയും അഗ്നി-5 ന്റെ പ്രത്യേകതയാണ്. കൃത്യമായ ലക്ഷ്യത്തിന്റെ ഏതാനും മീറ്ററുകൾക്കപ്പുറം ഇതിന്റെ ലക്ഷ്യം തെറ്റില്ലെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.ഒരിക്കല്‍ തൊടുത്താല്‍ പിടിച്ചു നിര്‍ത്താനാകാത്ത അഗ്നി മിസൈലുകള്‍ വെടിയുണ്ടയേക്കാള്‍ വേഗത്തിലാണ് സഞ്ചരിക്കുക.

നിലവില്‍ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ അഗ്നി 6ന്റെ പണിപ്പുരയിലാണ്. 8000 കിലോമീറ്ററിലേറെയാണ് ഈ അഗ്നി മിസൈലിന്റെ പരിധി. പത്ത് അണ്വായുധങ്ങള്‍ വരെ വഹിക്കാന്‍ ഈ മിസൈലിനാകും.

Share15514TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies