ഇടുക്കി : പി ജെ ജോസഫിനെ ഇടുക്കിയില്‍ പൊതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ കോൺഗ്രസ് നീക്കം. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ മുസ്ലിംലീഗ് നേതൃത്വവുമായും മറ്റു ഘടകകക്ഷികളുമായും ആലോചിച്ചതിനു ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
കെ എം മാണിയുടെ കൂടി അനുമതി ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തേടും. ഇടുക്കിയില്‍ മത്സരിക്കാനുള്ള തീരുമാനത്തിനെതിരെ കെ എം മാണിയുടെയോ ജോസ് കെ മാണിയുടെയോ ഭാഗത്തുനിന്നും നീക്കമുണ്ടായാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ പി ജെ ജോസഫ് തീരുമാനമെടുത്തിട്ടുണ്ട്.
അതേ സമയം കോട്ടയത് താൻ പ്രഖ്യാപിച്ച സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ തന്നെ മത്സരിക്കുമെന്നും,മാറ്റാൻ ആലോചനയില്ലെന്നുമാണ് മാണിയുടെ നിലപാട്.ഇനി കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ തുടരാനാവില്ലെന്നും പഴയ ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ച് യുഡിഎഫിൽ തുടരാമെന്നും ജോസഫ് കോൺഗ്രസ് നേതാക്കളെ അറിയിച്ചതായാണ് സൂചന.