നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മുന്നണി വിജയിക്കണമെന്ന് ഭൂരിഭാഗം പ്രവാസികളും ആഗ്രഹിക്കുന്നു. ഭാരതത്തിന്റെ വികസനത്തിന് നിലവിലുള്ള സർക്കാർ തുടരണമെന്നാണ് പ്രവാസികളുടെ അഭിപ്രായം.
പ്രവാസികളുടെ സുരക്ഷിതത്വവും അഭിമാനവും ഉയർത്തിയത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരാണെന്നും അതുകൊണ്ട് തന്നെ ഈ സർക്കാർ അധികാരത്തിൽ തുടരണമെന്നും പ്രവാസികൾ പറയുന്നു.ഇന്ത്യയുടെ സുരക്ഷക്കും നിലവിലുള്ള സർക്കാർ തുടരേണ്ടത് അത്യാവിശ്യമാണെന്ന അഭിപ്രായവുമുണ്ട് പ്രവാസികൾക്ക്.