കോഴിക്കോട് ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന കോഴിക്കോടൻ ഫെസ്റ്റ് മാർച്ച് 29 ന് വൈകിട്ട് 4 മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കും. പ്രവാസ ലോകത്ത് കോഴിക്കോടിനെ പുനരാവിഷ്കരിക്കാനും നാടിന്റെ പൈതൃകവും ചരിത്രവും രുചിയും ഉത്സവങ്ങളും ആഘോഷങ്ങളും കലകളും കാണുവാനും പങ്കു ചേരുവാനും ആസ്വദിക്കാനും അടുത്തറിയാനുമുള്ള വേദിയാണ് കോഴിക്കോടൻ ഫെസ്റ്റെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. . അംഗങ്ങൾക്കായുളള വിവിധ മത്സരപരിപാടികൾ, വനിതകളുടെ നേതൃത്വത്തിൽ പാചക മത്സരം, കോഴിക്കോടൻ സംസ്ക്കാരവും പാരമ്പര്യവും വിളിച്ചോതുന്ന വ്യത്യസ്ത സ്റ്റാളുകൾ, പ്രതീകാത്മക കച്ചവട സ്ഥാപനങ്ങൾ, നവാസ് പാലേരിയും സംഘവും അവതരിപ്പിക്കുന്ന കോഴിക്കോടിന്റെ ചരിത്രം വിളിച്ചോതുന്ന പ്രത്യേക അവതരണം, നിയാസ് പെരുവങ്കരയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി, ഒപ്പന കോൽക്കളി ദഫ് മുട്ട്, കളരി പയറ്റ് എന്നിവയെല്ലാം ഫെസ്റ്റിൽ അവതരിപ്പിക്കും. പ്രവേശനം സൗജന്യമാണ്