ലൂസിഫറിന് ശേഷം പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവീനോ ചിത്രമാണ് കല്‍ക്കി. ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊ ണ്ടിരിക്കുന്നത്. പോലീസ് വേഷത്തിലാണ് ടൊവിനോ കല്‍ക്കിയില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ടൊവിനോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.
പോസ്റ്റില്‍ ടോവിനോയുടെ കലിപ്പ് ലുക്കാണ് ശ്രദ്ധേയമാകുന്നത്. കട്ടി മീശയും വന്യമായ നോട്ടവും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കയ്യിലാകട്ടെ 999 എന്ന് പച്ചകുത്തിയിട്ടുമുണ്ട്.
2019 ആഗസ്റ്റ് 8 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സെക്കന്‍ഡ് ഷോ, കൂതറ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റായിരുന്ന പ്രവീണ്‍ ആദ്യമായി സംവിധാന രംഗത്ത് ചുവടുറപ്പിക്കുന്നുവെന്നതും പ്രത്യേകതയാണ്. ലിറ്റില്‍ ബിഗ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.















