ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2026, 05:27 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ദേശീയ പുരസ്‌കാര ജേതാവായ ബോളിവുഡ് നടി റാണി മുഖർജി ജനിച്ച ഉടൻ ആശുപത്രിയിൽ മറ്റൊരു കുഞ്ഞുമായി മാറിപ്പോയിരുന്നുവെന്ന് വെളിപ്പെടുത്തൽ. വർഷങ്ങൾക്കുമുമ്പ് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ച ഈ അനുഭവമാണ് വീണ്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

1978 മാർച്ച് 21-ന് സംവിധായകനും നിർമ്മാതാവുമായ റാം മുഖർജിയുടെയും കൃഷ്ണ മുഖർജിയുടെയും മകളായാണ് റാണി ജനിച്ചത്. പ്രസവശേഷം പതിവ് പരിശോധനകൾക്കായി കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നതിനിടെയാണ് അബദ്ധത്തിൽ കുഞ്ഞുങ്ങൾ മാറിപ്പോയത്. കുഞ്ഞിനെ തിരികെ കൊണ്ടുവന്നപ്പോൾ അത് തന്റെ മകളല്ലെന്ന് അമ്മ കൃഷ്ണ മുഖർജി  തിരിച്ചറിഞ്ഞു. “എന്റെ മകൾക്ക് തവിട്ടുനിറമുള്ള കണ്ണുകളാണ്. ഇത് എന്റെ കുഞ്ഞല്ല. എന്റെ മകളെ കണ്ടെത്തൂ” എന്ന് അമ്മ ആശുപത്രി ജീവനക്കാരോട് ആവശ്യപ്പെട്ടു.

തുടർന്നുള്ള അന്വേഷണത്തിലാണ് റാണി മറ്റൊരു പഞ്ചാബി കുടുംബത്തിന്റെ മുറിയിലാണെന്ന് കണ്ടെത്തിയത്. ആ കുടുംബത്തിന് ജനിച്ച എട്ടാമത്തെ പെൺകുഞ്ഞിനൊപ്പം അബദ്ധത്തിൽ റാണിയെ കിടത്തിയിരിക്കുകയായിരുന്നു. ഈ സംഭവം ഇന്നും തമാശയായി ഓർക്കാറുണ്ടെന്നും “നീ യഥാർത്ഥത്തിൽ ഒരു പഞ്ചാബിക്കുട്ടിയാണ്; അബദ്ധത്തിൽ ഞങ്ങളുടെ കുടുംബത്തിലെത്തി” എന്ന് അവർ തമാശയായി പറയാറുണ്ടെന്നും റാണി വെളിപ്പെടുത്തി.

പിന്നീട് ടെലിവിഷൻ അവതാരക സിമി ഗരേവാളിന്റെ പരിപാടിയിലും റാണി ഈ സംഭവം വിശദമായി വിവരിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് തിരിച്ചറിയൽ ടാഗുകൾ നൽകിയിരുന്നെങ്കിലും പരിശോധനയ്‌ക്കായി കൊണ്ടുപോയ ശേഷം തിരികെ എത്തിക്കുന്നതിനിടെയുണ്ടായ അബദ്ധമാണ് ഈ സംഭവത്തിന് കാരണമായതെന്ന് താരം പറഞ്ഞു.

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയ റാണി മുഖർജി, 2014-ൽ സംവിധായകനും നിർമ്മാതാവുമായ ആദിത്യ ചോപ്രയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് അദിര എന്ന മകളുണ്ട്.

Tags: Rani Mukharji
Share
Tweet
SendShare

More News from this section

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies