വിലകുറച്ചാലും , പാകിസ്ഥാന്റെ ജെഎഫ് 17 ആവശ്യമില്ല ,ഭാരതത്തിന്റെ തേജസ്സ് മതിയെന്ന് ലോകരാജ്യങ്ങൾ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

വിലകുറച്ചാലും , പാകിസ്ഥാന്റെ ജെഎഫ് 17 ആവശ്യമില്ല ,ഭാരതത്തിന്റെ തേജസ്സ് മതിയെന്ന് ലോകരാജ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2019, 05:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : സായുധ സേനാ ശക്തിയിൽ ഇന്ത്യയുടെ കരുത്ത് പല തവണ തെളിയിക്കപ്പെട്ടതാണ്. മേയ്‌ക്ക് ഇൻ ഇന്ത്യ വഴി നേടിയ നേട്ടങ്ങളും മറ്റു രാജ്യങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ട് .

ഇന്ന് ഇന്ത്യയുടെ തദ്ദേശീയ പോർവിമാനമായ തേജസ്സിനായി ലോകരാഷ്‌ട്രങ്ങൾ സമീപിച്ചിരിക്കുന്നതും ഇന്ത്യയുടെ ഈ കരുത്തിനെ അറിഞ്ഞ് തന്നെയാവണം.മലേഷ്യ, ഈജിപ്ത്, ശ്രീലങ്ക, യുഎഇ, സിംഗപ്പൂർ, മറ്റു ചില അറബ് രാജ്യങ്ങൾ എല്ലാം ഇന്ത്യയുടെ സ്വന്തം പോർവിമാനം വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അടുത്തിടെ മലേഷ്യയിൽ നടന്ന ആയുധ പ്രദർശനത്തിൽ ഇന്ത്യയുടെ തേജസ്സും പങ്കെടുത്തിരുന്നു . ഇതിന്റെ പ്രഹരശേഷി മനസ്സിലായതോടെ തേജസ്സ് വാങ്ങാനുള്ള തീരുമാനം ശക്തമാക്കിയിരിക്കുകയാണ് മലേഷ്യ . ഇതിനായി ഇന്ത്യൻ സർക്കാരുമായി സംസാരിക്കാൻ ഔദ്യോഗിക പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

തുടക്കത്തിൽ പാക്-ചൈന സംയുക്ത പോർവിമാനമായ ജെ എഫ് 17 വാങ്ങാനിരുന്ന മലേഷ്യ ഇപ്പോൾ തങ്ങളുടെ നിലപാട് മാറ്റിയിരിക്കുകയാണ്.ഇന്ത്യയിൽ നിന്നും 30 തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങാനാണ് മലേഷ്യ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയുടെ ആവനാഴിയിൽ ഉള്ള ആയുധങ്ങൾക്ക് പകരം വയ്‌ക്കാൻ പാക്-ചൈന സംയുക്ത പോർവിമാനമാ‍യ ജെഎഫ് 17 ന് കഴിയില്ലെന്നാണ് മലേഷ്യൻ പ്രതിരോധ വക്താക്കളുടെ വിലയിരുത്തൽ.നേരത്തെ ശ്രീലങ്കയും ജെ എഫ് വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നതാണ്.എന്നാൽ ഇപ്പോൾ ശ്രീലങ്കയും തേജസ്സാണ് വേണ്ടത് എന്ന നിഗമനത്തിലാണ്.

ആവശ്യക്കാർ കുറഞ്ഞതിനെ തുടർന്ന് 28.5 ദശലക്ഷം ഡോളർ വിലയുണ്ടായിരുന്ന ജെ എഫ് പോർവിമാനങ്ങളുടെ വില 25 ദശലക്ഷം ഡോളറാക്കി കുറച്ചിരുന്നു.എന്നാൽ വില കൂടുതലാണെങ്കിൽ കൂടി തേജസ്സാണ് തങ്ങൾക്ക് വേണ്ടതെന്ന നിലപാടിൽ നിന്നും രാജ്യങ്ങൾ പിന്മാറിയിട്ടില്ല.

ഇതുവരെ നാലായിരത്തിലേറെ തവണ പരീക്ഷണ പറക്കലുകൾ നടത്തിയിട്ടുള്ള തേജസ്സ് ഒരിക്കൽ പോലും തകരുകയോ,സാങ്കേതിക തകരാറുകൾ പ്രകടമാക്കുകയോ ചെയ്തിട്ടില്ല.തേജസ്സിന്റെ എഞ്ചിനും,കോക്പിറ്റും,ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റവും അടക്കമുള്ളവ വെറും 45 മിനിട്ടിനുള്ളിൽ ടെക്നിക്കൽ സ്റ്റാഫുകൾക്ക് തന്നെ മാറ്റി സ്ഥാപിക്കാൻ കഴിയും.ഇതും തേജസ്സിന്റെ നിലവാരം ഉയർത്തുന്നു.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് ആണ് തേജസ് നിർമ്മിച്ചത് . ഏത് പ്രതികൂല സാഹചര്യത്തിലും ശത്രു സങ്കേതങ്ങൾ തകർക്കാൻ കഴിയുന്ന രീതിയിലാണ്‌ തേജസ് വിമാനങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്.

മണിക്കൂറിൽ 1350 കിലോ മീറ്റർ പരമാവധി വേഗതയിൽ സഞ്ചരിക്കാവുന്ന തേജസ്സിന്‌ കരയിലും സമുദ്രത്തിലും ഒരു പോലെ ആക്രമണം നടത്താനുള്ള ശേഷിയുണ്ട്.

Share6528
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies