രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന സ്ഥാനം സ്വന്തമാക്കാനൊരുങ്ങി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ ഐടി കമ്പനിയായി ടിസിഎസ് മാറിയേക്കുമെന്ന് സൂചന. തുടര്‍ച്ചയായ നാലാം ദിവസവും താഴ്ന്ന കമ്പോളത്തില്‍ ആര്‍ഐഎല്‍ ഓഹരികള്‍ താഴേക്കു പോയതാണ് ടിസിഎസിനു നേട്ടമായത്. മെയ് 23നാണ് വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്ത് മൂന്നാം സ്ഥാനമുള്ള ഡി എക്സ് സി വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. 23ഓടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകും.
കമ്പ്യൂട്ടര്‍ സയന്‍സും ഹ്യുലെറ്റ് പക്കാര്‍ഡിന്റെ ഒരു വിഭാഗവും തമ്മില്‍ ലയിച്ചാണ് 2017ല്‍ ഡി എക്സ് സി രൂപീകൃതമായത്. 201819 സാമ്പത്തിക വര്‍ഷത്തില്‍ 5.06 ശതമാനം വളര്‍ച്ച കൈവരിച്ചാല്‍ മാത്രമേ ഡി എക്സ് സിയ്ക്ക് ടിസിഎസ്സിനെ മറികടക്കാന്‍ സാധിക്കുകയുള്ളു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,091 കോടി ഡോളറിന്റെ വരുമാനമാണ് ടിസിഎസ് നേടിയത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തിലും ടിസിഎസ് വലിയ വളര്‍ച്ച നിരക്കാണ് പ്രകടിപ്പിക്കുന്നത്. മലയാളിയായ രാജേഷ് ഗോപിനാഥനാണ് നിലവില്‍ ടിസിഎസിന്റെ സിഇഒ.