പെയ്മെന്റ്സ് കമ്പനിയായ പേടിഎം ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. പേടിഎം ഫസ്റ്റ് കാര്‍ഡ് എന്ന പേരിലാണ് ആദ്യം പുറത്തിറക്കിയത്. സിറ്റി ബാങ്കിന്റെ പങ്കാളിത്തത്തോടെയാണ് പേടിഎം ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയത്. 500 രൂപയാണ് കാര്‍ഡിന്റെ വാര്‍ഷിക ഫീസ്. എന്നാല്‍ കാര്‍ഡ് ഉപയോഗിച്ച് പ്രതിവര്‍ഷം 50,000 രൂപയില്‍ അധികം ചെലവഴിച്ചാലും ഫീസ് ഈടാക്കില്ല.
പേടിഎം ഉപഭോക്താക്കള്‍ക്ക് പേടിഎം ആപ്പ് ഉപയോഗിച്ച് നേരിട്ട് ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കാം. മറ്റ് കോ- ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമാണ് പേടിഎം ക്രെഡിറ്റ് കാര്‍ഡിന്റെയും പ്രവര്‍ത്തനം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് എല്ലാ തലത്തിലും അംഗീകാരമുണ്ടായിരിക്കും. ആദ്യം മിനിമം 10,000 രൂപ വരെ കാര്‍ഡ് ഉപയോഗിച്ച് ചെലവഴിക്കാം. ഉപഭോക്താക്കള്‍ക്ക് വിവിധ ഓഫറുകള്‍ പേടിഎമ്മില്‍ നിന്നും സിറ്റി ബാങ്കില്‍ നിന്നും ലഭിക്കുന്നു.