ചണ്ഡീഗര്‍: പഞ്ചാബിലെ അമൃത്സറിലെ ഒരു ബൂത്തില്‍ റീപോളിംഗ് നടത്താന്‍ നിര്‍ദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. മെയ് 22ന് റീപോളിംഗ് നടത്തണമെന്നാണ് നിര്‍ദ്ദേശം. 23നാണ് രാജ്യവ്യാപകമായി ഫലപ്രഖ്യാപനം. അമൃത്സറിലെ പോളിംഗ് ബൂത്ത് നമ്പര്‍ 123ലാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഇവിടെ നടന്ന തെരഞ്ഞെടുപ്പില്‍ ചില അപാകതകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും വോട്ടെടുപ്പിന് നിര്‍ദ്ദേശം നല്‍കിയത്.
മണ്ഡലങ്ങളിലെ അതാത് സ്ഥാനാര്‍ത്ഥികളേയും വോട്ടര്‍മാരേയും വിവരം കൃത്യമായി അറിയിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്ത് ഇതിനുള്ള ഒരുക്കങ്ങള്‍ അടിയന്തരമായി നടത്തുമെന്നും പഞ്ചാബ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ.എസ്.കരുണ രാജു വ്യക്തമാക്കി.