തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ കുതിച്ചുയര്‍ന്ന ഇന്ത്യന്‍ ഓഹരി വിപണി മികച്ച നിലയില്‍ തന്നെ തുടരുന്നു. . ഇന്നലെ സെന്‍സെക്സ് 40,000 കടന്ന് 900 പോയിന്റോളം നേട്ടമുണ്ടാക്കി. നിഫ്റ്റി 12,000 വും കടന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും മികച്ച നേട്ടത്തിലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിച്ചതോടെ ഓഹരി വിപണി കുതിച്ചുയരുകയായിരുന്നു
ഇന്ന് സെന്‍സെക്സ് 39076.28ല്‍ വ്യാപാരം ആരംഭിച്ച വിപണി മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകുകയാണ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 11748 ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങളുടെ പ്രവചനങ്ങള്‍ വന്നത് മുതല്‍ ഓഹരി വിപണി നേട്ടത്തിലാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യവും ഉയര്‍ന്നു.