സ്‌കൂളിലേക്കുള്ള ബാഗും നോട്ട് ബുക്കുകളും വാങ്ങാന്‍ ഇനി കടകള്‍ തോറും കയറി ഇറങ്ങേണ്ടകാര്യം ഇല്ല. വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്താല്‍ മാത്രം മതി. പ്രമുഖ ഓണ്‍ലൈന്‍ വിപണന പ്ലാറ്റ്‌ഫോമായ ആമസോണ്‍ വിദ്യാര്‍ഥികള്‍ക്കായി ‘ ആമസോണ്‍ ബാക്ക് ടു സ്‌കൂള്‍ ‘ സ്റ്റോര്‍ ആരംഭിച്ചു. രാജ്യത്തുടനീളം വിവിധ പ്രായപരിധിയിലുള്ള കുട്ടികള്‍ക്കാവശ്യമായ സ്‌കൂള്‍ ബാഗുകള്‍, ലഞ്ച് ബോക്‌സുകള്‍, ഷൂസ്, സ്റ്റേഷനറി തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ മികച്ച ഇളവുകളോടെ തിരഞ്ഞെടുക്കാം.
ഓര്‍പാറ്റ്, അപ്‌സര, ലുക്‌സര്‍, നടരാജ് ക്ലാസ്സ്മേറ്റ്, തുടങ്ങിയ ബ്രാന്‍ഡുകളുടെ നോട്ട് പാടുകള്‍, കാല്‍ക്കുലേറ്റര്‍, എഴുത്തുപകരണങ്ങള്‍, എന്നിവയും ക്യാമലിന്‍, കാമേല്‍, ഫേബര്‍ കാസ്റ്റെല്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ഉല്‍പ്പന്നങ്ങളും മികച്ച ഓഫറുകളില്‍ സ്റ്റോറില്‍ നിന്നും ലഭ്യമാകും. സഫാരി, സ്‌കൈ ബാഗ്‌സ്, വൈല്‍ഡ് ക്രാഫ്റ്റ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ ബാഗുകള്‍ക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നു.
ഡിസ്നി, നൈക്ക്, ബാറ്റ റെഡ് ടേപ്പ്, ലിബര്‍ട്ടി തുടങ്ങിയ ബ്രാന്‍ഡുകളുടെ ഷൂസുകള്‍ 199 രൂപ മുതല്‍ ആരംഭിക്കും. പീജിയന്‍, സെല്ലോ, ബോറോസില്‍, മില്‍ട്ടണ്‍ തുടങ്ങിയ മികച്ച ബ്രാന്‍ഡുകളുടെ ഗുണമേന്മയുള്ള ലഞ്ച് ബോക്‌സുകള്‍, വാട്ടര്‍ ബോട്ടിലുകള്‍ എന്നിവ 100രൂപ മുതല്‍ ലഭ്യമാണ്.















