സ്മാര്‍ട്ട് ഫോണുകള്‍, ടിവികള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ‘ഫ്ലിപ്പ് കാർട്ട് ഡെയ്സ് സെയില്‍’ വരുന്നു. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് സെയില്‍. ആക്സിസ് ബാങ്കുമായി ചേര്‍ന്നാണ് വില്പന നടത്തുന്നത്. ആക്സിസ് ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 10 ശതമാനം അധിക ക്യാഷ്ബാക്കും ലഭിക്കും.
ടിവി, ഫ്രിഡ്ജ്, മിക്സി തുടങ്ങി ഗൃഹോപകരണങ്ങള്ക്കെല്ലാം 75 ശതമാനം വരെയാണ് വിലക്കിഴിവ്. ഫര്‍ണിച്ചറുകള്‍ക്ക് 35 മുതല്‍ 75 ശതമാനം വരെയും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഹെഡ്ഫോണുകള്, സ്പീക്കറുകള്‍, ലാപ്ടോപ്, പവര്‍ബാങ്ക് തുടങ്ങിയവയ്ക്ക് 80 ശതമാനം വരെയാണ് വിലക്കുറവ്. സോണി, ജെബിഎല്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഹെഡ്ഫോണുകള്‍ക്ക് 70 ശരമാനം വരെയാണ് വിലക്കിഴിവ്. ബാഗുകള്‍, വാച്ചുകള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം മികച്ച ഓഫറുകളാണ് ലഭിക്കുന്നത്.