Business

ആമസോണിൽ ചക്കയും വാങ്ങാം , വില 69,201 മാത്രം

എട്ട് കിലോ തൂക്കം വരുന്ന ഒരു ചക്കയ്ക്ക് ആമസോണില്‍ വില 86,501 രൂപ. 86,501 രൂപ വിലയുള്ള ചക്ക 20 ശതമാനം ഡിസ്‌കൗണ്ടില്‍ 69,201 രൂപയ്ക്കാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്.

ഇത്രയും വില നല്‍കി ചക്ക വാങ്ങാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു സൗകര്യവും ആമസോണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ചുള മാത്രമായി പ്രത്യേകം വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അഞ്ച് ചുളകള്‍ക്ക് 311 രൂപയാണ് വില. എന്നാല്‍ 36 ശതമാനം ഡിസ്‌കൗണ്ടോടെ 199 രൂപയ്ക്ക് ഇപ്പോള്‍ ചക്ക സ്വന്തമാക്കാന്‍ കഴിയും.

നേരത്തെ ചിരട്ടയും കപ്പയും ആമസോണില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്നത് വലിയ വാര്‍ത്തയായിരുന്നു. 3000 രൂപയായിരുന്നു ആമസോണില്‍ ചിരട്ടയുടെ വില. ജൈവകൃഷി ചെയ്‌തെടുത്ത കേരളത്തിലെ കപ്പ എന്ന പേരില്‍ കപ്പ ബിസിനസും ആമസോണില്‍ നടത്തിയിരുന്നു. ഒരു കിലോ കപ്പയ്ക്ക് 420 രൂപയായിരുന്നു വില.

307 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Post Your Comments

Back to top button
Close