മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 300 പോയിന്റ് നേട്ടത്തില്‍ 40,014 ലും നിഫ്റ്റി 87 പോയിന്റ് ഉയര്‍ന്ന് 12,010 ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 777 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 880 ഓഹരികള്‍ നഷ്ടത്തിലുമാണ്. എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബ്രിട്ടാണിയ, ഇന്ത്യന്‍ ഓയില്‍, ടിടിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഒഎന്‍ജിസി, ഐടിസി, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരിരകള് നഷ്ടത്തിലാണ്.