തലയിൽ മുടിയില്ലാത്തത് അത്ര തമാശയല്ല
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie Movie Reviews

തലയിൽ മുടിയില്ലാത്തത് അത്ര തമാശയല്ല

സുബീഷ് തെക്കൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2019, 04:17 pm IST
Facebook
Twitter
WhatsAppTelegram

പലതരം തമാശകൾ കലർന്ന ജീവിതം. മറ്റുള്ളവരുടെ കുറവുകൾ പോലും നമുക്ക് തമാശയാണ്. ഒരാൾ വഴുക്കി വീണാൽ ചിരിക്കുന്നവരുടേതാണ് ലോകം. തലയിൽ മുടിയില്ലാത്തവനും തടിച്ചവനും അന്യന് തമാശക്കും ചിരിക്കുമുള്ള വക നൽകുന്നവരാണ്. കഷണ്ടിയും പൊണ്ണത്തടിയും അന്യന് പരിഹാസവും അനുഭവിക്കുന്നവന് പീഡനവും ആണ്. ഒരാളുടെ രൂപവും ആകാരവും അയാൾക്ക് എപ്രകാരം പ്രതിസന്ധിയാകുന്നു, അന്യരുടെ തമാശ അയാളെ എത്രത്തോളം മുറിവേൽപ്പിക്കുന്നു എന്ന് പാതി തമാശയോടെയും അതിലേറെ ഗൗരവത്തോടെയും പറയുകയാണ് അഷറഫ് ഹംസ ഒരുക്കിയ തമാശ എന്ന ചിത്രം.

ഉയരെയിൽ ടൊവിനോയുടെ കഥാപാത്രം പറയുന്നുണ്ട്, ഇത് 2019 ആണ്, സൗന്ദര്യത്തിനുള്ള നിർവചനങ്ങൾ ഒന്ന് മാറ്റി പിടിക്കൂ എന്ന്. തമാശയിൽ അത് സത്യമാകുന്നു.

പൊന്നാനിക്കാരൻ ശ്രീനി മാഷും ചിന്നുവും ആണ് കഥയിലെ താരങ്ങൾ. വിവാഹാലോചനകൾ എങ്ങുമെത്താതെ പോകുന്നതിന് പ്രധാന കാരണം മാഷിന്‍റെ കഷണ്ടി തന്നെ. മുടിയില്ല എന്ന ഒറ്റക്കാരണത്താൽ ജീവിതം പെണ്ണ് കിട്ടാതെ മുടിഞ്ഞു പോകുമെന്ന ആശങ്കയാൽ ബ്രഹ്മചര്യം പരീക്ഷിക്കാൻ വരെ ആലോചിച്ച് പോകുന്നുണ്ട് പാവം മാഷ്. എന്നിട്ടും തടിച്ച ചിന്നുവിനെ കണ്ടപ്പോൾ തന്‍റെ കഷണ്ടിയേക്കാൾ വൈരൂപ്യമുള്ളതായി മാഷിന് തോന്നിയത് ചിന്നുവിന്‍റെ അമിതവണ്ണം. കഷണ്ടി കാരണം പെണ്ണ് കിട്ടാത്ത ശ്രീനി മാഷ് അമിതവണ്ണം കാരണം ചെക്കനെ കിട്ടാത്ത ചിന്നുവിനെ ആദ്യം വേണ്ടെന്ന് വെക്കുന്നതും പിന്നീട് ചിന്നുവിന്‍റെ ആന്തരികമായ യഥാർത്ഥ സൗന്ദര്യം അനുഭവിച്ചറിഞ്ഞ് അകമേ സ്വീകരിക്കുകയുമാണ്.

പരസ്പരമുള്ള കുറവുകൾക്കപ്പുറം അന്നേരം പ്രണയ പാരസ്പര്യത്തിന്‍റെ ഒരു പൊന്നാനിപ്പാലം പണിതുയരുകയാണ്. വിനയ് ഫോർട്ടിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ശ്രീനി മാഷ്. പ്രേമത്തിലെ വിമൽ സാറിനേക്കാൾ ഏറെ വ്യത്യസ്തമായത്. ചിന്നു തന്‍റെ അതേ പേരിലുള്ള കഥാപാത്രത്തെ ഉജ്ജ്വലമാക്കി. ബബിത ടീച്ചറായി ദിവ്യ പ്രഭയും സഫിയയായി ഗ്രേസ് ആന്‍റണിയും റഹീമായി നവാസ് വള്ളിക്കുന്നും കലക്കി.

സോഷ്യൽ മീഡിയയിലെ പരിഹാസങ്ങൾക്കും കമന്‍റുകൾക്കുമെതിരായ ശക്തമായ സാമൂഹ്യ വിമർശനം കൂടിയാണ് തമാശ ഉന്നയിക്കുന്നത്. വെള്ളരിയുടെ നീര് കുടിച്ച് തടി കുറയ്‌ക്കാൻ എന്നെയും പലരും ഉപദേശിക്കാറുണ്ട്, എന്നാൽ എനിക്ക് ഫലൂദയാണിഷ്ടം എന്ന് പറയുന്ന ചിന്നുവിനോട് നമുക്കും തോന്നും പെരുത്തിഷ്ടം.

ശ്രീനി മാഷിനൊപ്പം നിൽക്കുന്ന ഫോട്ടോയുടെ താഴെ പാർവതിയ്‌ക്കൊപ്പം നിൽക്കാൻ ശ്രമിച്ച് കണ്ണ് വെട്ടിച്ച് നോക്കുന്ന വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസന്‍റെ ഫോട്ടോ കമന്‍റായി പോസ്റ്റിയവനോട് നിങ്ങൾക്കിതൊക്കെ ഇപ്പോഴും കോമഡിയാണോ എന്നാണ് ചിന്നുവിന്‍റെ ചോദ്യം. കാലം മാറുകയാണ്, ഒപ്പം അഴകളവുകളും സൗന്ദര്യത്തിന്‍റെ മാനദണ്ഡങ്ങളും.

ഷഹബാസും റെക്സും ഒരുക്കുന്ന സംഗീതം മനോഹരവും ഹൃദ്യവുമാണ്. പൊന്നാനിയിലെ ഇടവഴികളിലൂടെ, ഭാരതപ്പുഴയിലൂടെ, ചമ്രവട്ടം പാലത്തിലൂടെ സഞ്ചരിക്കുന്ന സമീർ താഹിറിന്‍റെ ക്യാമറ അതിലേറെ അനുപമം. അതിഗംഭീരമായ ട്വിസ്റ്റുകൾ ഏതുമില്ലാതെ നിങ്ങളുടെ തമാശയല്ല ഞങ്ങളുടെ ജീവിതമെന്ന് അഴകോടെ പറയുന്നുണ്ട് വലിച്ചുനീട്ടാതെ രണ്ട് മണിക്കൂറിൽ ശ്രീനി മാഷിലൂടെ, ചിന്നുവിലൂടെ അഷറഫ് ഹംസ.

അന്യരുടെ പരിഹാസം വിട്ട് സ്വന്തം ശരീരത്തിലെ കുറവുകളെ അവനവൻ ആസ്വദിക്കാൻ തുടങ്ങിയാൽ ജീവിതം നമ്മുടേതാകും. അപ്പോൾ, തലയിൽ മുടിയില്ലാത്തവനും ആ കുറവൊരു കുറവല്ലാതാകും, ജീവിതം മധുരിക്കും. തമാശ പറയുന്നത് അക്കഥയാണ്. മലയാളത്തിൽ ഈയിടെ കണ്ട മനോഹരമായ ചിത്രങ്ങളിൽ ഒന്ന്.

Share
Tweet
SendShare

More News from this section

അം അഃ; കാട്ടുചോലയുടെ നനുത്ത കുളിര് നൽകുന്ന സിനിമ; തീയറ്ററിൽ വിസ്മയം പകരുന്ന അത്യുഗ്രൻ ആകാശ ദൃശ്യങ്ങൾ

മൂടിവെച്ച സത്യങ്ങളിലുടെ സ്വതന്ത്ര വീർ സവർക്കർ- ഗോവൻ ചലച്ചിത്രമേളയുടെ പശ്ചാത്തലത്തിൽ ഒരു നിരൂപണം

രണ്ടു വർഷത്തെ കാത്തിരിപ്പ്; സൂര്യയുടെ കങ്കുവ തീയറ്ററുകളിൽ; പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് ആരാധകർ

അപ്രതീക്ഷിത ക്ലൈമാക്സ്; മലയാള സിനിമാസ്വാദകർക്ക് അപരിചിതമായ പ്രണയകഥ: ‘കഥ ഇന്നുവരെ’ റിവ്യൂ വായിക്കാം..

മുങ്ങിപ്പോയ തിരക്കഥയെ “കരകയറ്റാൻ” രക്ഷകനുമായില്ല; മൂന്നുമണിക്കൂർ ഇഴച്ചിലിൽ നിരന്ന് അണ്ണന്റെ ക്രിഞ്ചുകൾ; GOAT-ൽ നിന്ന് DOAT-ലേക്ക് വെങ്കട്പ്രഭു ചിത്രം

ആകെയുള്ളത് ഒറ്റ ഡയലോ​ഗ്, ഞെട്ടിച്ച് അന്നാബെൻ; ക്ലാസായി സൂരി; തമിഴിന്റെ തലവര മാറ്റാൻ കൊട്ടുകാളി

Latest News

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies