മലയാളികൾ ലോകത്ത് എവിടെപ്പോയാലും കേരളത്തിന്റെ സാംസ്കാരിക ജീവിതത്തെ മറന്നുകൊണ്ട് ജീവിക്കാൻ കഴിയില്ലെന്ന് പ്രശസ്ത എഴുത്തുകാരൻ കെ.പി.രാമനുണ്ണി പറഞ്ഞു. പ്രവാസത്തിലൂടെ മലയാളികൾ കേരളത്തിന് നൽകുന്നത് പുതിയൊരു സാംസ്കാരിക പരിസരമാണ്. അകത്ത് നിന്ന് ജീർണ്ണിക്കുന്നവനല്ല, പുറത്ത് പോയി നവീകരിക്കുന്നവനാണ് മലയാളി. എന്നാൽ സ്വന്തം ആത്മാഭിമാനത്തിന്റെ വില മലയാളി ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലെനും അദ്ദേഹം പറഞ്ഞു. ഇ കെ ദിനേശൻ രചിച്ച “പ്രവാസത്തിന്റെ വർത്തമാനം”എന്ന പുസ്തകം പ്രകാശനം കെ.പി.രാമനുണ്ണി നിർവ്വഹിച്ചു. അൻവർ നഹ ഏറ്റുവാങ്ങി. മസ്ഹർ പുസ്തക പരിചയം നടത്തി. അക്ഷരക്കൂട്ടം സംഘടിപ്പിച്ച പരിപാടിയിൽ ഇസ്മയിൽ മേലടി അദ്ധ്യക്ഷത വഹിച്ചു.ഷാജിഹനീഫ് സ്വാഗതവും പ്രവീൺ പാലക്കീൽ നന്ദിയും പറഞ്ഞു.