എന്നെന്നും ഓർക്കാൻ ഓസ്കാർ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie Movie Reviews

എന്നെന്നും ഓർക്കാൻ ഓസ്കാർ

സുബീഷ് തെക്കൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2019, 10:44 am IST
Facebook
Twitter
WhatsAppTelegram

കുഞ്ഞു ഇസഹാക്ക് ആശുപത്രിയിൽ പിറന്ന് വീണപ്പോഴേ കേട്ടത് തൊട്ടടുത്ത സിനിമാ കൊട്ടകയിൽ നിന്നുയർന്ന ഒരു വടക്കൻ വീരഗാഥയിലെ മമ്മൂക്കയുടെ ഇടിവെട്ട് ഡയലോഗാണ്. സിനിമകൾ കണ്ടും കേട്ടും വളർന്നവൻ, സിനിമയെടുക്കാൻ പുറപ്പെട്ട്, അതിയായ ക്ളേശഭാരങ്ങൾ താണ്ടി ഓസ്കാർ വേദി വരെയെത്തുന്ന കഥയാണ്, സംവിധായകൻ സലീം അഹമ്മദിന്‍റെ തന്നെ ജീവിത കഥയാണ് ആൻഡ് ദ ഓസ്കാർ ഗോസ് ടു. ടൊവിനോയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ഇസഹാക്ക് ഇബ്രാഹിം.

ഒരു സിനിമ പിറക്കുന്നതിന് പിറകിലെ യാതനകളും വേദനകളും ചെറുതല്ല. നിർമ്മാതാവിന്റെ ഭാര്യക്ക് പോലും കഥ സ്വീകാര്യമാകണം. ഒടുവിൽ സഹികെട്ട് സ്വയം നിർമ്മാണ ചുമതല ഏറ്റെടുത്ത് പണമുണ്ടാക്കി പണിയെടുക്കാൻ ഇറങ്ങുന്നവരെ ചൂഷണം ചെയ്യാൻ കാത്തു നിൽക്കുന്നവരും നിരവധി. അതെല്ലാം മറികടന്നാണ് ഇസഹാക്കിന്‍റെ ആ സ്വപ്നം, മിന്നാമിനുങ്ങുകളുടെ ആകാശം എന്ന ചിത്രം പൂർത്തിയാകുന്നത്. ഓസ്കാർ വേദി വരെയെത്തുന്ന യാത്രയിൽ ഇസഹാക്കിനൊപ്പം നിൽക്കുന്ന പലരുമുണ്ട്.

ഇമിറ്റേഷൻ ഗോൾഡിന്‍റെ തിളക്കമൊന്നും പോയിട്ടില്ല, തൽക്കാലം അതുതന്നെ മതിയെന്നും പറഞ്ഞ് കഴുത്തിലെയും കാതിലെയും പൊന്നെല്ലാം മകന് കൈമാറുന്ന ഉമ്മ, ഇതും വെച്ചോ എന്നും പറഞ്ഞ് കയ്യിലെ കാശെല്ലാം യാത്രക്കൊരുങ്ങുന്ന മകന്റെ പോക്കറ്റിൽ തിരുകുന്ന ഉപ്പ. മാലാ പാർവതിയും വിജയരാഘവനും അവ ഗംഭീരമാക്കി. പിന്നെയുമുണ്ട് പലരും. സലീം കുമാറിന്റെ മൊയ്തുക്ക, വെട്ടുകിളി പ്രകാശേട്ടൻ, സിദ്ദിഖിന്റെയും ലാലിന്റെയും കഥാപാത്രങ്ങൾ. കണ്ണ് നനയിക്കും ചിലരെങ്കിലും ചിലപ്പോഴെങ്കിലും. മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചവരിൽ അപ്പാനി ശരതും അനു സിത്താരയും ശ്രീനിവാസനും അമേരിക്കൻ നടി നിക്കി ഹുളൗസ്കിയും ഉണ്ട്.

എടുത്തു പറയേണ്ടത് ടൊവിനോയുടെ പ്രകടനം തന്നെ. എന്ന് നിന്റെ മൊയ്തീനിലെ അപ്പു ഒരുപാട് വളർന്നിരിക്കുന്നു. 2012ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ടൊവിനോയെ മലയാളം മാർക്ക് ചെയ്യുന്നത് മൊയ്തീനിലാണ്. പിന്നീട് ഗപ്പിയും ഗോദയും പിന്നിട്ട് മായാനദിയിലെ മാത്തനിലേക്കും മറഡോണയിലേക്കും, ഇടയിൽ തീവണ്ടിയും മറ്റനേകം ചിത്രങ്ങളും. ഓസ്കാറിലെ ഇസഹാക്കിനെ സംഭാഷണത്തിൽ, ശരീരഭാഷയിൽ എല്ലാം തികച്ചും സ്വാഭാവികമായി അവതരിപ്പിച്ചിട്ടുണ്ട് ടൊവിനോ. ചിത്രത്തിന്‍റെ ക്ളൈമാക്സിൽ മൊയ്തുക്കയുടെ വീട്ടിൽ നിന്ന് ഇസഹാക്ക് ഇറങ്ങി വരുന്ന ഒരൊറ്റ സീൻ മതി ടൊവിനോയെ അറിയാൻ, അനശ്വരമെന്ന് വാഴ്‌ത്താൻ.

മലയാളത്തിൽ ഈയിടെ കൂടെക്കൂടെ നല്ല സിനിമകൾ ഉണ്ടാകുന്നു. അവക്ക് പിറകിലെ അദ്ധ്വാനത്തിന്‍റെയും ആത്മാർത്ഥതയുടെയും ആഴമറിയാൻ ഓസ്കാർ കൂടി കാണണം. സലീം അഹമ്മദ്, നിങ്ങൾ പറഞ്ഞത് ശരിയാണ്, ആദാമിന്‍റെ മകൻ അബു ഇന്നാണ് റിലീസ് ചെയ്തിരുന്നത് എങ്കിൽ ബോക്സോഫീസ് ഹിറ്റായേനെ. അതെ, നല്ല ചിത്രങ്ങളെ കാണാനും അവയ്‌ക്ക് കയ്യടിക്കാനും മലയാളി ശീലിക്കുകയാണ്.

[author title=”സുബീഷ് തെക്കൂട്ട്” image=”https://janamtv.com/wp-content/uploads/2019/06/profile-subish.jpg”]ചീഫ് സബ് എഡിറ്റർ, ജനം ടിവി[/author]

Share148
Tweet
SendShare

More News from this section

അം അഃ; കാട്ടുചോലയുടെ നനുത്ത കുളിര് നൽകുന്ന സിനിമ; തീയറ്ററിൽ വിസ്മയം പകരുന്ന അത്യുഗ്രൻ ആകാശ ദൃശ്യങ്ങൾ

മൂടിവെച്ച സത്യങ്ങളിലുടെ സ്വതന്ത്ര വീർ സവർക്കർ- ഗോവൻ ചലച്ചിത്രമേളയുടെ പശ്ചാത്തലത്തിൽ ഒരു നിരൂപണം

രണ്ടു വർഷത്തെ കാത്തിരിപ്പ്; സൂര്യയുടെ കങ്കുവ തീയറ്ററുകളിൽ; പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് ആരാധകർ

അപ്രതീക്ഷിത ക്ലൈമാക്സ്; മലയാള സിനിമാസ്വാദകർക്ക് അപരിചിതമായ പ്രണയകഥ: ‘കഥ ഇന്നുവരെ’ റിവ്യൂ വായിക്കാം..

മുങ്ങിപ്പോയ തിരക്കഥയെ “കരകയറ്റാൻ” രക്ഷകനുമായില്ല; മൂന്നുമണിക്കൂർ ഇഴച്ചിലിൽ നിരന്ന് അണ്ണന്റെ ക്രിഞ്ചുകൾ; GOAT-ൽ നിന്ന് DOAT-ലേക്ക് വെങ്കട്പ്രഭു ചിത്രം

ആകെയുള്ളത് ഒറ്റ ഡയലോ​ഗ്, ഞെട്ടിച്ച് അന്നാബെൻ; ക്ലാസായി സൂരി; തമിഴിന്റെ തലവര മാറ്റാൻ കൊട്ടുകാളി

Latest News

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies