തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യവുമായി വൈസ് ചാന്‍സിലര്‍ക്ക് കത്ത് നല്കി. സേവ് യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പയിന് കമ്മിറ്റിയാണ് വൈസ് ചാന്‍സിലര്‍ വി.പി മഹാദേവന് പിള്ളക്ക് കത്ത് നല്‍കിയത്. കോളേജിലെ പരീക്ഷാ ക്രമക്കേടുകളില്‍ ചില അദ്ധ്യാപകര്‍ക്ക് പങ്കുള്ളതായി സംശയമുണ്ടെന്നും കത്തില്‍ പറയുന്നു്.
യൂണിവേഴ്സിറ്റി കോളേജില്‍ നടന്നതായി പുറത്തുവന്നിരിക്കുന്ന പരീക്ഷ ക്രമക്കേടുകളെ സംബന്ധിച്ചാണ് സേവ് യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പയിന് കമ്മിറ്റി കേരളാ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ വി.പി മഹാദേവന്‍പിള്ളയ്ക്ക് കത്ത് നല്‍കിയത്. പരീക്ഷാ ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്നും യൂണിവേഴ്സിറ്റി തലത്തില്‍ സ്വതന്ത്ര സമിതിയും പോലീസിന്റെ പ്രത്യേക വിജിലന്‍സ് വിഭാഗവും നിയോഗിക്കപ്പെടണമെന്നും കത്തില്‍ ആവശ്യം ഉന്നയിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ യൂണിറ്റ് കമ്മിറ്റി റൂമില്‍ നിന്നും സീരിയല്‍ നമ്പറിട്ട ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതില്‍ ചില അദ്ധ്യാപകര്‍ക്ക് പങ്കുള്ളതായി സംശയമുണ്ടെന്നും വിസിയെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.
പരീക്ഷാ സമയങ്ങളില്‍ പുറത്തെത്തിക്കുന്ന ഉത്തരക്കടലാസുകളില്‍ ഉത്തരമെഴുതി അകത്തെത്തിക്കുന്ന രീതി ഉള്ളതായി തങ്ങള്‍ക്ക് സംശയമുള്ളതായും കത്തില്‍ വ്യക്തമാക്കുന്നു. പരീക്ഷ ആവശ്യം കഴിഞ്ഞ് യൂണിവേഴ്സിറ്റിയെ കണക്കറിയിക്കേണ്ട ഉത്തരക്കടലാസുകള്‍ ചില അദ്ധ്യാപക സംഘടനകള്‍ വഴി കോളേജ് യൂണിയന് നേതാക്കള്‍ക്ക് എത്തിക്കാറുണ്ടെന്നും വിസിയെ സേവ് യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പയിന് കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി എസ്എഫ്ഐ യൂണിയന് നേതാക്കള്‍ എഴുതിയ പരീക്ഷ ഉത്തരക്കടലാസുകള്‍ പരിശോധിക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്. യൂണിയന് നേതാക്കള്‍ക്ക് വേണ്ടി കോളേജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാറുണ്ടെന്നും വൈസ് ചാന്‍സിലര്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്. ചെയര്മാന് ആര്.എസ് ശശികുമാര്‍, സെക്രട്ടറി ഷാജര്‍ഖാന്‍ എന്നിവരാണ് കത്തിലൂടെ വിവരങ്ങള്‍ വൈസ് ചാന്‍സിലറെ അറിയിച്ചത്.